പോപ്പ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്സണ്‍ വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും അദ്ദേഹം ഇന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ 1984-ലെ പെപ്‌സി പരസ്യത്തില്‍ മൈക്കിള്‍ ജാക്‌സണ്‍ ധരിച്ചിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ലെതര്‍ ജാക്കറ്റ് ലേലത്തില്‍ വിറ്റതാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ലണ്ടനില്‍ നടന്ന ലേലത്തില്‍ 306,000 ഡോളറിനാണ് (ഏകദേശം 2,54,78,187.30 രൂപ) വില്‍പന നടന്നത്.1983-ല്‍ തന്റെ പ്രശസ്തമായ മൂണ്‍വാക്ക് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്ബ് മൈക്കിള്‍ ജാക്‌സൻ ധരിച്ചിരുന്ന കറുത്ത ഫെഡോറ തൊപ്പി ഉള്‍പ്പെടെ പലതും പല ലേലങ്ങളിലായി വിറ്റുപോയിട്ടുണ്ട്.












