കുവൈത്ത്‌സിറ്റി : ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് ഫോറം ( ഐ.പി. എഫ്.) കുവൈറ്റ് വേള്‍ഡ് ഫാര്‍മസിസ്റ്റ് ഡേ ഫഹീല്‍ ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിന്റെ കോണ്‍ഫറന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 29 ന് വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ കുവൈത്തിലുള്ള നൂറോളം ഇന്ത്യന്‍ ഫര്‍മസി പ്രൊഫഷണ ല്‍സിനെ പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷിച്ചു. ആരോഗ്യ മന്ത്രാലയം ഫര്‍വാനിയ റീജിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ സീതാ റാഹില്‍ അല്‍ ഖാലിദി ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഐ.പി.എഫ് പ്രസിഡന്റ് കാദര്‍ എം ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. വിശിഷ്ഠാതിഥികളായി ആരോഗ്യ മന്ത്രാലയം ഹവല്ലി ഏരിയ ഫാര്‍മ്മസ്യൂട്ടിക്കല്‍ വിഭാഗം മാനേജര്‍ ഡോക്ടര്‍ അബ്ദുല്ല അല്‍ മുതൈരി, റോയല്‍ ഫാര്‍മസി മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ തലാല്‍ മില്‍ഹം, ഐ. പി. ഫ്. കുവൈറ്റിന്റെ രക്ഷാധികാരി അഷ്ഫാഖ് ഖാന്‍ എന്നിവര്‍ ആശംസകള്‍ രേഖപെടുത്തി.
ഈ വര്‍ഷത്തെ വേള്‍ഡ്ഫാര്‍മസിസ്റ്റ് ദിനത്തിന്റെ മുദ്രാവാക്യമായ Pharmacy strengthening health system എന്ന വിഷയത്തെ ആസ്പദമാക്കി ഐ പി എഫ് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഷബീര്‍ അഹ്‌മദ്, മുഖ്യ പ്രഭാഷണം അവതരിപ്പിച്ചു. പ്രോഗ്രാമിന്റെ ജനറല്‍ കണ്‍വീനറും ഐ. പി. ഫ്. വൈസ് പ്രസിഡന്റും കൂടിയായ നിര്‍മല്‍ ഫെഡറിക്, ഐ പി എഫ് പ്രവര്‍ത്തനങ്ങളെയും പിന്നിട്ട നാള്‍വഴികളേയും സമന്വയിപ്പിച്ചുള്ള വിഷ്വല്‍സ് അവതരിപ്പിച്ചു. സുഹൈല്‍ മുഹമ്മദി ന്റെ നേതൃത്വത്തില്‍ ഫാര്‍മസി ഡേ സംബദ്ധമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ നിരവധി പേര്‍ സമ്മാനം നേടുകയുണ്ടായി.
തുടര്‍ന്ന് നടന്ന സംഗീത നിശയില്‍ ഐ.പി.എഫ് അംഗങ്ങളായ റെബീബ് റഹ്‌മാന്‍, അന്‍സാരി (പട്ടുറുമാല്‍ ഫെയിം), കുവൈറ്റിലെ ജൂനിയര്‍ ഗായിക സെറാഫിന്‍ ഫ്രഡ്ഡി തുടങ്ങിയവര്‍ സംഗീത സായാഹ്നം അവിസ്മരണീയമാക്കി. ഐ പി എഫ് ജോയിന്റ് സെക്രട്ടറി പൗര്‍ണമി സംഗീത് നിയന്ത്രിച്ച പ്രോഗ്രാമിന് ഐ പി എഫ് ജനറല്‍ സെക്രട്ടറി സലാം കളനാട് സ്വാഗതവും, ട്രെഷറര്‍ ഹുസൈന്‍ മുഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.













