Home ഇന്ത്യ ‘ഗാന്ധിജി സ്വപ്നം കണ്ട മാറ്റത്തിനായി പ്രവര്‍ത്തിക്കാം’ ; മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

‘ഗാന്ധിജി സ്വപ്നം കണ്ട മാറ്റത്തിനായി പ്രവര്‍ത്തിക്കാം’ ; മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

337
0

ന്യൂഡല്‍ഹി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മഹാത്മാഗാന്ധിയുടെ സ്വാധീനം ആഗോളതലത്തില്‍ വ്യാപിച്ചതാണെന്നും ഐക്യവും അനുകമ്ബയും പ്രോത്സാഹിപ്പിക്കുന്നതിന് ലോകമെമ്ബാടുമുള്ള ആളുകളെ അദ്ദേഹം പ്രചോദിപ്പിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 7.30 നാണ് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തിയത്. ഗാന്ധിജിയുടെ ബലികൂടീരത്തില്‍ അദ്ദേഹം പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ‘ഗാന്ധി ജയന്തിയി ദിനത്തില്‍ ഞാന്‍ മഹാത്മാഗാന്ധിയെ വണങ്ങുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ ദര്‍ശനങ്ങള്‍ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നത് തുടരുന്നകയാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് നമുക്ക് എപ്പോഴും പ്രവര്‍ത്തിക്കാം. എല്ലായിടത്തും ഐക്യം വളര്‍ത്തിയെടുക്കുന്ന, അദ്ദേഹം സ്വപ്നം കണ്ട മാറ്റത്തിന്റെ പതാകവാഹകരാകാന്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ എല്ലാവരേയും പ്രാപ്തരാക്കട്ടെ,’ മോദി മോദി എക്സില്‍ കുറിച്ചു.

മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രം കാലാതീതമാണെന്നും അത് ലോകത്തിന് എന്നും പ്രസക്തമാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിനായി അദ്ദേഹത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പിന്തുടരണം എന്നും ദ്രൗപതി മുര്‍മു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗാന്ധിജി അഹിംസയ്ക്കുവേണ്ടി പോരാടുക മാത്രമല്ല, ശുചിത്വം, സ്ത്രീ ശാക്തീകരണം, സ്വാശ്രയത്വം, കര്‍ഷകരുടെ അവകാശങ്ങള്‍ എന്നിവ ഏറ്റെടുക്കുകയും പോരാടുകയും ചെയ്തു. തൊട്ടുകൂടായ്മ, സാമൂഹിക വിവേചനം, നിരക്ഷരത എന്നിവയ്‌ക്കെതിരെ കൂടിയായിരുന്നു ഗാന്ധിയുടെ പോരാട്ടമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. മഹാത്മാ ഗാന്ധിയുടെ സത്യം, അഹിംസ, സമത്വം എന്നീ ആശയങ്ങള്‍ എല്ലാവരും പിന്തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടു.

ഗാന്ധിയുടെ ചിന്തകളും ആദര്‍ശങ്ങളും ഇന്നും നമുക്ക് പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള സത്യത്തിന്റെയും അഹിംസയുടെയും ഐക്യത്തിന്റെയും പാത മഹാത്മാഗാന്ധി കാണിച്ചുതന്നു എന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയും രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച്‌ ഞായറാഴ്ച രാജ്യത്തുടനീളം ശുചീകരണ യജ്ഞം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായിരുന്നു.

Previous articleഇന്ന് ഗാന്ധിജയന്തി ; ഗാന്ധി സ്മരണയിൽ രാജ്യം ; പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Next articleഅമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നതിലൂടെ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന പൗരത്വം അവസാനിപ്പിക്കണം ; വിവേക് രാമസ്വാമി

Leave a Reply