മണിപ്പൂരില്‍ അശാന്തി തുടരവേ ഒരു ജില്ലയില്‍ ഒരു സേന എന്ന നിലയില്‍ സേനകളെ വിനസിച്ചേക്കും. ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും സേനകള്‍ തമ്മിലുള്ള അസ്വാരാസ്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റേയും ഭാഗമായാണ് നടപടി. ഇരുന്നൂറിലധികം കമ്ബനി സേനയാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. മെയ്‌തെയ് വിഭാഗത്തില്‍പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മണിപ്പൂരില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെ വസതിക്ക് മുന്നില്‍ അടക്കം മെയ്‌തെയ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കും. വിദ്യാര്‍ത്ഥികളുടെ കൊലപാതകം അന്വേഷിക്കാന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ അജയ് ഭട്‌നാഗറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഇംഫാലില്‍ എത്തിയിരുന്നു. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം.













