കോഴിക്കോട് : നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ സാധാരണ നിലയിലേക്ക്. കണ്ടെയ്ൻമെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈൻ ക്ലാസ് തുടരും. ഇന്നലെ ജില്ലയില്‍ പരിശോധിച്ച സാമ്ബിളുകളും നെഗറ്റീവാണ്. ഹൈ റിസ്ക് കാറ്റഗറിയില്‍ ആരും ഇല്ലെന്നും നിലവില്‍ 915 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും കലക്ടര്‍ വ്യക്തമാക്കി.
സ്കൂളില്‍ വരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും ഈ മാനദണ്ഡങ്ങള്‍ പാലിക്കണം.
* മാസ്ക് നിര്‍ബന്ധമായും ധരിക്കുക
* സ്കൂളിന്റെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വയ്ക്കണം
* കൈകള്‍ സാനിറ്റൈസര്‍, സോപ്പ് ഉപയോഗിച്ച് ഇടിക്കിടെ വൃത്തിയാക്കണം
* പനി, തല, തൊണ്ട വേദനകള്‍ ഉള്ളവരെ ഒരു കാണവശാലും സ്കൂളിലേക്ക് അയക്കരുത്
* ഭക്ഷണ പദാര്‍ഥങ്ങള്‍ പങ്കിടരുത്
* ശുചിത്വ പാലിക്കണം
* നിപ രോഗബാധ, അതിന്റെ പ്രതിരോധം എന്നിവയെ കുറിച്ച് വിദ്യാര്‍ത്ഥികളെ ആശങ്ക വരാത്ത രീതിയില്‍ പറഞ്ഞ് മനസിലാക്കണം.













