Home ഇന്ത്യ അരുണാചലില്‍ സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു ; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

അരുണാചലില്‍ സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു ; പൈലറ്റുമാര്‍ക്കായി തിരച്ചില്‍

306
0

ഗുവാഹതി : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് അപകടം. ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഒരു ലഫ്റ്റനന്റും ഒരു മേജറും കോപ്റ്ററില്‍ ഉണ്ടായിരുന്നതായി സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അസാമിലെ സോണിത്പുരിലേക്കു പോവുകയായിരുന്നു കോപ്റ്റര്‍. രാവിലെ ഒന്‍പതരയ്ക്കാണ് കോപ്റ്റര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി അവസാനം ബന്ധപ്പെട്ടത്. പന്ത്രണ്ടരയോടെ തകര്‍ന്ന കോപ്റ്റര്‍ പ്രദേശവാസികള്‍ കണ്ടെത്തുകയായിരുന്നു. കടുത്ത മൂടല്‍ മഞ്ഞ് രക്ഷാ പ്രവര്‍ത്തനത്തിനു തടസ്സമാണെന്നു പൊലീസ് പറഞ്ഞു. പ്രദേശത്ത് മൊബൈല്‍ കണക്ടിവിറ്റി ഇല്ല.

Previous articleരേഖകള്‍ വ്യാജം ; കാനഡ 700 ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയയ്ക്കും
Next articleനന്മ മലയാളം അക്കാദമിയുടെ മലയാളം ദിനം ആഘോഷങ്ങള്‍ വര്‍ണാഭമായി

Leave a Reply