Home ഇന്ത്യ മണിപ്പൂര്‍ കലാപ സ്ഥിതി വിവരക്കണക്കുകള്‍ പുറത്ത് ; അവകാശികളില്ലാത്ത 96 മൃതദേഹങ്ങള്‍, കൊള്ളയടിച്ചത് 5,668 ആയുധങ്ങള്‍

മണിപ്പൂര്‍ കലാപ സ്ഥിതി വിവരക്കണക്കുകള്‍ പുറത്ത് ; അവകാശികളില്ലാത്ത 96 മൃതദേഹങ്ങള്‍, കൊള്ളയടിച്ചത് 5,668 ആയുധങ്ങള്‍

386
0

ഗുവാഹത്തി : മെയ് മൂന്നിന് മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. 175 പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ 1,118 പേര്‍ക്കാണ് പരിക്കേറ്റത്. 33 പേരെ കാണാതായതായും അവകാശികളില്ലാത്ത 96 മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായും അധികൃതര്‍ അറിയിച്ചു. 4,786 വീടുകളും 386 ആരാധനാലയങ്ങളും ഉള്‍പ്പെടെ തീവെച്ച്‌ നശിപ്പിച്ചിട്ടുണ്ട്. 5,172 തീവെപ്പ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. കലാപത്തിന്റെ തുടക്കം മുതല്‍ 5,668 ആയുധങ്ങളാണ് സംസ്ഥാന ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ 1,329 എണ്ണം സുരക്ഷാ സേന വീണ്ടെടുത്തു. കൂടാതെ15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച 360 ബങ്കറുകളും സുരക്ഷാ സേന നശിപ്പിച്ചതായി കണക്കുകള്‍ പറയുന്നു. ഇംഫാല്‍-ചുരാചന്ദ്പൂര്‍ റോഡില്‍ ഒരു കിലോമീറ്ററോളം വരുന്ന ഫൗഗക്‌ചാവോ ഇഖായ്, കാങ്‌വായ് ഗ്രാമങ്ങള്‍ക്കിടയില്‍ സ്ഥാപിച്ച ബാരിക്കേഡുകളും വ്യാഴാഴ്ച നീക്കം ചെയ്തു. അതിനിടെ, വംശീയ അക്രമത്തെക്കുറിച്ച്‌ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ മെയ്‌റ്റിസ് ഫോറം (ഐ.എം.എഫ്) സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി മണിപ്പൂര്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Previous articleനിപ്പാ ; അതിര്‍ത്തികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക
Next articleസൂര്യനിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ വണ്‍ ; നാലാം ഭ്രമണപഥ ഉയര്‍ത്തലും വിജയകരം

Leave a Reply