Home ഇന്ത്യ കാണികള്‍ക്ക് ആവേശം പകരാന്‍ ഇന്ന് തൃശൂരില്‍ പുലിമേളം

കാണികള്‍ക്ക് ആവേശം പകരാന്‍ ഇന്ന് തൃശൂരില്‍ പുലിമേളം

317
0

തൃശൂര്‍ : കാണികളെ ആവേശത്തിലാക്കികൊണ്ട് ചെണ്ടയുടെ താളത്തിനൊപ്പം ചുവട് വച്ചുകൊണ്ട് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഇന്ന് പുലികള്‍ ഇറങ്ങും. പുലികളിയില്‍ പങ്കെടുക്കുന്ന അഞ്ച് ടീമുകളാണ് കാണികളുടെ മുന്നില്‍ വര്‍ണ്ണകാഴ്ച്ച ഒരുക്കുന്നത്. വനിതകളും പുലികളായി ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗൊറില്ല നിറങ്ങളാല്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്ത 300 ഓളം പുലികളാണ് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ഇന്ന് ഇറങ്ങുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പുലികളിക്ക് തൃശ്ശൂര്‍ പൂരത്തോളം തന്നെ പ്രാധാന്യവും ഉണ്ട്. പുലികളി കാണുന്നതിനായി വിദേശികളടക്കം പല ദേശത്തു നിന്നുള്ള ആളുകള്‍ ഇന്ന് തൃശ്ശൂരിലെത്തിചേരും.

ശക്തന്‍ പുലികളി ദേശം, കാനാട്ടുകര, അയ്യന്തോള്, വിയ്യൂര്, സീതാറാം മില്‍ ദേശം തുടങ്ങിയ അഞ്ച് ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. 51 പുലികളായിരിക്കും ഓരോ ടീമുകളിലായി ഉണ്ടാവുക. സ്വന്തമായി ടാബ്ലോയും പുലി വണ്ടിയും ഓരോ ദേശക്കാര്‍ക്കുമുണ്ടാകും. വരയന്‍ പുലി, പുള്ളിപ്പുലി ഫ്ലൂറസന്റ് പുലി തുടങ്ങിയ പലവിധം പുലികളായിരിക്കും ഇന്ന് തൃശ്ശൂരിന്റെ മണ്ണില്‍ ആവേശം ഉണര്‍ത്തുക.

Previous articleമലയാളികള്‍ക്കൊപ്പം ഓണമാഘോഷിച്ച്‌ ശൈഖ് ഹംദാൻ
Next articleവൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എട്ടു നോമ്പു പെരുന്നാൾ

Leave a Reply