കുവൈത്ത്‌സിറ്റി : 169-മത് ശ്രീനാരായണഗുരുദേവ ജയന്തിയും ഓണാഘോഷവും 2023 സെപ്റ്റംബര്‍ 1 ന് ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ വെച്ച് നടത്തുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സൈ്വക ഉദ്ഘാടനം ചെയ്യും.
‘പലമത സാരവുമേകം’ എന്ന ഗുരുദര്‍ശനത്തെ ആസ്പദമാക്കിയുള്ള ആശ പ്രദീപിന്റെ (ഗുരുനാരായണ സേവാ നികേതന്‍,കോട്ടയം) പ്രഭാഷണവും വിഭവ സമൃദ്ധമായ ഓണസദ്യയും സാരഥി കുവൈറ്റിന്റെ പ്രാദേശിക സമിതികള്‍ അവതരിപ്പിക്കുന്ന ഓണത്തനിമ നിറഞ്ഞ വിവിധ കലാ പരിപാടികളും ഓണാഘോഷത്തോടും ഗുരുദേവ ജയന്തിയോടും അനുബന്ധിച്ചു അരങ്ങേറും.












