ദോഹ : ഖത്തര്‍ ഇന്ത്യൻ ഫുട്ബോള്‍ ഫോറം (ഖിഫ് ) ഫുട്ബോള്‍ ടൂര്‍ണമെൻ്റിൻ്റെ 14-ാം എഡിഷനായുള്ള ടീം രെജിസ്ട്രേഷൻ അതിവേഗം പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ 19 ന് ദോഹ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ടൂര്‍ണമെൻ്റില്‍ ഖത്തറില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജില്ലാ സംഘടനകളുടെ ടീമുകളാണ് മാറ്റുരക്കുന്നത്. പ്രവാസികള്‍ക്കിടയില്‍ ഫുട്ബോള്‍ കൂടുതല്‍ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി സ്വന്തമായി ടീമുകളില്ലാത്ത ജില്ലകള്‍ക്ക് സംയുക്തമായി ടീമുകള്‍ രൂപീകരിച്ച് റെജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാമെന്ന തീരുമാനം ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തുന്നുണ്ടെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സീസണിലെ മത്സരങ്ങള്‍ക്കായുള്ള റെജിസ്ട്രേഷൻ സപ്തംബര്‍ 10 നകം പൂര്‍ത്തിയാക്കേണ്ടതാണ്. 2007-ല്‍ ആരംഭിച്ച ഖിഫ് ഫുട്ബോള്‍ ടൂര്‍ണമെൻ്റ് ഖത്തറിലെയും ജി.സി.സിയിലെയും ഏറ്റവും ജനകീയമായ ടൂര്‍ണമെൻ്റുകളിലൊന്നാണ്. കോവിഡും തുടര്‍ന്ന് ലോകകപ്പ് ഫുട്ബോളിനുമായുള്ള ചെറിയൊരു ഇടവേളക്കു ശേഷം വിപുലമായ ഒരുക്കങ്ങളോടെയാണ് 14-ാം സീസണ് തുടക്കം കുറിക്കുന്നത്.
ടൂര്‍ണമെൻറ് സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് 55252219 (Shaameen, Gen Secretary QIFF) എന്ന നമ്ബറില്‍ ബന്ധപ്പെടാവുന്നതാണ്.
ഷഫീക് അറക്കല്‍












