Home യൂറോപ്പ് വിദേശ പഠനം കഴിഞ്ഞ ഡോക്ടർമാർക്ക് ഇനി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യാം

വിദേശ പഠനം കഴിഞ്ഞ ഡോക്ടർമാർക്ക് ഇനി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യാം

384
0

വിദേശത്ത് യോഗ്യത നേടിയ ഡോക്ടർമാർക്ക് സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ലഘൂകരിക്കാൻ നീക്കം. യോഗ്യരായ പ്രൊഫഷണലുകളുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്ക ശിശുരോഗ വിദഗ്ധർ, സൈക്യാട്രിസ്റ്റുകൾ, സൈക്കോതെറാപ്പിസ്റ്റുകൾ എന്നിവരെ അനുവദിക്കുന്നതിനായി നിയമങ്ങളിൽ ഇളവ് വരുത്തുന്ന നിർദേശം ദേശീയ കൗൺസിൽ വോട്ട് ചെയ്തു പാസാക്കി.

നിലവിൽ ഡോക്ടർമാർക്ക് മൂന്നുവർഷത്തെ പരിശീലനം ആവശ്യമാണ്
നിലവിൽ, സ്വിറ്റ്സർലൻഡിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു നോൺ-സ്വിസ് ഡോക്ടർമാർക്ക് വിദേശത്തുള്ള “സ്വിസ് അംഗീകൃത” സ്ഥാപനത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദാനന്തര പരിശീലനം പൂർത്തിയാക്കിയിരിക്കണം.

നിലവിലെ കർക്കശ നിയന്ത്രണം ഡോക്ടർമാരുടെ ദൗർലഭ്യത്തിന് കാരണമായെന്ന് സർക്കാർ വാദിക്കുന്നത്. ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾക്ക് സ്വിറ്റ്‌സർലൻഡിൽ വളരെ ഉയർന്ന ഡിമാൻഡാണ്.

32 നെതിരെ 157 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതോടെ യോഗ്യതയുള്ള ഡോക്ടർമാർക്ക് സ്പെഷ്യലൈസ് ചെയ്യുന്നതിന് പിന്നാലെ സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യാൻ കഴിയും.

പരിഷ്‌കരണത്തോടെ, ആരോഗ്യ സംരക്ഷണ മേഖലയിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

Previous articleബാസലിനെയും ലണ്ടനെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പാത
Next article‘ മെലോഡിയസ് മെമ്മറീസ് ‘ ഇന്ന്‌ വൈകുന്നേരം ദോഹ ആസ്‌പെയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍

Leave a Reply