ബാസലിനെയും ലണ്ടനെയും നേരിട്ടു ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പാതയെന്ന ആവശ്യം ദേശീയ കൗൺസിലർ മത്തിയാസ് എബിഷർ സ്വിസ് സർക്കാരിന് സമർപ്പിച്ചു. ഇത് എളുപ്പത്തിൽ സജ്ജീകരിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹൃദവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വിറ്റ്സർലൻഡിനും ബ്രിട്ടനും ഇടയിൽ നേരിട്ടുള്ള റയിൽ സേവനം ഉൾപ്പെടുത്തുന്നതിനായി സ്വിസ് പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നത് പരിശോധിക്കണമെന്നാണ് ആവശ്യം . ട്രെയിനുകൾ മാറാതെ തന്നെ ലണ്ടനും ബാസലിനും ഇടയിൽ യാത്ര ചെയ്യാൻ ഈ റൂട്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,
ആംസ്റ്റർഡാം, പ്രാഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ ട്രെയിൻ സർവീസുകൾ അടുത്ത കാലത്ത് ആരംഭിച്ചിരുന്നു. രണ്ട് സംരംഭക-വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും യുകെയിൽ നിന്ന് സ്വിസ് പർവതനിരകളിലൂടെ ഇറ്റലിയിലേക്കുള്ള യാത്ര എളുപ്പമാക്കുകയും ചെയ്യുന്നതിന് പ്രസ്തുത റെയിൽ പാത ഉപകരിക്കുമെന്ന് അദ്ദേഹം വാദിച്ചു.
സാങ്കേതികമായി ലൈൻ നിലവിലുള്ളതിനാൽ പുതിയ റൂട്ട് സൃഷ്ടിക്കാൻ എളുപ്പമാണെന്ന് ദേശീയ കൗൺസിലർ പറഞ്ഞു. ബാസലിനും ലണ്ടൻ സെന്റ് പാൻക്രാസിനും ഇടയിലുള്ള യാത്ര അഞ്ച് മണിക്കൂറും 30 മിനിറ്റും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു












