Home ഇന്ത്യ ദീ​പാ​വ​ലി ആ​ഘോ​ഷം: ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

ദീ​പാ​വ​ലി ആ​ഘോ​ഷം: ത​മി​ഴ്‌​നാ​ട്ടി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം

28
0

ചെ​ന്നൈ: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് ക​ർ​ശ​ന സ​മ​യ​പ​രി​ധി​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​ർ. അ​മി​ത​മാ​യ വാ​യു-​ശ​ബ്‌​ദ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നും സു​ര​ക്ഷി​ത​വു​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് പു​തി​യ ഉ​ത്ത​ര​വ്. സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ​ക്കു​റി​പ്പ് പ്ര​കാ​രം ദി​വ​സേ​ന രാ​വി​ലെ ആ​റു മു​ത​ൽ ഏ​ഴു വ​രെ​യും വൈ​കീ​ട്ട് ഏ​ഴു മു​ത​ൽ ഏ​ട്ടു വ​രെ​യും മാ​ത്ര​മാ​ണ് പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. ആ​ശു​പ​ത്രി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, കോ​ട​തി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പ​വും തീ​പി​ടി​ക്കാൻ സാ​ധ്യ​ത​യു​ള്ള വൈ​ക്കോ​ൽ മേ​ഞ്ഞ വീ​ടു​ക​ൾ​ക്ക​ടു​ത്തും പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു. അ​മി​ത ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന പ​ട​ക്ക​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. 2018 ലെ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞ ഹ​രി​ത പ​ട​ക്ക​ങ്ങ​ൾ മാ​ത്ര​മേ നി​ർ​മി​ക്കാ​നും വി​ൽ​ക്കാ​നും പാ​ടു​ള്ളൂ. ‘പ്ര​കാ​ശ​ത്തി​ന്‍റെ​യും കു​ടും​ബ സ​ന്തോ​ഷ​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​ണ് ദീ​പാ​വ​ലി. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​നി​ൽ​ക്കു​ന്ന രീ​തി​യി​ൽ വേ​ണം ഇ​ത് ആ​ഘോ​ഷി​ക്കാ​ൻ. അ​മി​ത​മാ​യ ശ​ബ്ദ​വും പു​ക​യും ഉ​ണ്ടാ​ക്കു​ന്ന പ​ട​ക്ക​ങ്ങ​ൾ​ക്ക് പ​ക​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ രീ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം’ എ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്‌​നാ​ട് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്‌​കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യാ​പ​ക​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ ഓ​ർ​മ്മി​പ്പി​ച്ചു.

Previous articleഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച് ഇ​ൻ​കാ​സ് കു​വൈ​റ്റ്
Next articleഏ​റ്റു​മാ​നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മാ​ന്നാ​ന​ത്ത് തു​ട​ക്കം

LEAVE A REPLY