Home ഇന്ത്യ ‘ നാട്ടു നാട്ടു ‘ ഇന്ത്യന്‍ സിനിമയെ ഉയരങ്ങളിലെത്തിച്ചു ; അഭിനന്ദനവുമായി പിണറായി വിജയന്‍

‘ നാട്ടു നാട്ടു ‘ ഇന്ത്യന്‍ സിനിമയെ ഉയരങ്ങളിലെത്തിച്ചു ; അഭിനന്ദനവുമായി പിണറായി വിജയന്‍

278
0

തിരുവനന്തപുരം : ഓസ്കാര്‍ നേടി‌യ ‘നാട്ടു നാട്ടു’ ഗാനത്തെയും സംഗീതം നല്‍കിയ എം.എം കീരവാണിയെയും അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സിനിമ‌യെ കീരവാണിയും ‌സംഘവും പുതിയ തലത്തിലേക്ക് ഉയര്‍ത്തിയെന്നും ചരിത്രനിമിഷത്തില്‍ താന്‍ അഭിമാനിക്കുന്നു എന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കീരവാണിയെയും എസ്.എസ്.രാജമൗലിയെയും ജൂനിയര്‍ എന്‍.ടി.ആറിനെ‌യും രാം ചരണിനെയും ടാഗ് ചെയ്താ‌ണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ “നാട്ടു നാട്ടു’ എന്ന ഗാനം ഓസ്കാര്‍ നേടിയത്.

Previous articleസെന്റർ ഫോർ ഓസ്‌ട്രേലിയ-ഇന്ത്യ റിലേഷൻസ് ; മലയാളി ടിം തോമസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ
Next articleഇസ്രയേല്‍ തെരുവില്‍
 രോഷം ഇരമ്ബി ; അഞ്ചുലക്ഷത്തിലധികം പേര്‍ നിരത്തിലിറങ്ങി

Leave a Reply