Home ഗൾഫ് അപെക്സ് ബോഡി ; നിയുക്ത പ്രസിഡണ്ടുമാരെ ഫോക് ഖത്തര്‍ ആദരിച്ചു

അപെക്സ് ബോഡി ; നിയുക്ത പ്രസിഡണ്ടുമാരെ ഫോക് ഖത്തര്‍ ആദരിച്ചു

303
0

ദോഹ : ഇന്ത്യന്‍ എംബസിയുടെ അപെക്സ് ബോഡിയിലേക്ക് തെരഞ്ഞെടുക്കപെട്ടനിയുക്ത പ്രസിഡണ്ടുമാരെ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് ( ഫോക്ഖത്തര്‍ ) ആദരിച്ചു.കാലിക്കറ്റ്‌ നോട്ട് ബുക്ക് ഹാളില്‍ നടന്ന ചടങ്ങ് മുന്‍ ICC പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ ഉല്‍ഘാടനം ചെയ്തു.മുസ്തഫ കൊയിലാണ്ടി, അന്‍വര്‍ ബാബു,രഞ്ജിത്ത് എന്നിവര്‍ അഥിതികളെ ബൊക്കെ നല്‍കി സ്വീകരിച്ചു. ഫരീദ് തിക്കോടി, മന്‍സൂര്‍ അലി, ബാബുരാജ് എന്നിവര്‍ നിയുക്ത ICC പ്രസിഡണ്ട് മണികണ്ഠന്‍, ICB F പ്രസിഡണ്ട് ഷാനവാസ് ബാവ , ISC പ്രസിഡണ്ട് E.P. അബദുറഹിമാന്‍ എന്നിവരെ പൊന്നാട അണിയിച്ചു.ഫോക്ക് പ്രസിഡണ്ട് കെ.കെ.ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്‍്റെ ഉന്നമനത്തിനായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് നിയുക്ത പ്രസിഡന്റ്മാര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ ഔദ്യോഗിക ആവശ്യാര്‍ത്ഥം റിയാദിലേക്ക് പോകുന്ന ഫോക്ക് വനിതാ വിഭാഗം മെമ്ബര്‍ ദിവ്യശ്രീക്ക് യാത്രയയപ്പ് നല്‍കി. ഫോക്ക് വനിതാ വിഭാഗം പ്രസിഡണ്ട് അഡ്വക്കറ്റ് രാജശ്രീ ആശംസ അര്‍പ്പിച്ചു – സിനത്ത് അഷ്റഫ് ഉപഹാരം നല്‍കി. ജനറല്‍ സിക്രട്ടറി വിപിന്‍ പുത്തൂര്‍ സ്വാഗതവും സെക്രട്ടറി സിറാജ് നന്ദിയും പറഞ്ഞു

ഷഫീക് അറക്കല്‍

Previous article11.30 മുതല്‍ മൂന്നുവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം ; അള്‍ട്രാവയലറ്റ് സൂചികയും അപകടനിലയില്‍
Next articleഖത്തര്‍ സംസ്‌കൃതി ലോക വനിതാദിനം ആചരിച്ചു

Leave a Reply