Home അമേരിക്ക ഡാളസില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ആനന്ദ് ബസാറും നാളെ (ആഗസ്റ്റ് 12 ശനി)

ഡാളസില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ആനന്ദ് ബസാറും നാളെ (ആഗസ്റ്റ് 12 ശനി)

501
0

ഡാളസ് : ഇന്ത്യൻ അസോസിയേഷൻ ഓഫ് ടെക്സസ് ഓഗസ്റ്റ് 12 ശനിയാഴ്ച ഡാളസിൽ ആനന്ദ് ബസാർ സംഘടിപ്പിക്കുന്നു. പൂര്‍‌വ്വാധികം ഗംഭീരമായ ആഘോഷത്തോടെയാണ് ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഡാനിഷിന്റെയും സയാലിയുടെയും തത്സമയ സംഗീതവും ആകർഷകമായ പ്രകടനങ്ങളും, അതിശയിപ്പിക്കുന്ന വെടിക്കെട്ട്, രുചികരമായ ഭക്ഷണം, ഉന്മേഷദായക പാനീയങ്ങൾ, എല്ലാ പ്രായക്കാർക്കും രസകരമായ പ്രവർത്തനങ്ങൾ എല്ലാം ഈ പരിപാടിയുടെ ഭാഗമായി കൃമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മധ്യപ്രദേശ് അസോസിയേഷൻ ഓഫ് ഡാളസ് ആദ്യമായാണ് ആനന്ദ് ബസാറിൽ പങ്കെടുക്കുന്നത്. ഡാളസ് ഫോർട്ട്‌വര്‍ത്ത് പ്രദേശത്തു നിന്നുള്ള എല്ലാ എംപിമാരും ഈ പരിപാടിയിൽ പങ്കെടുക്കും. ഫ്രിസ്കോ റഫ് റൈഡേഴ്സ് സ്റ്റേഡിയത്തിലെ ഇവരുടെ ബൂത്ത് സന്ദർശിക്കുകയും ചെയ്യുക.

സ്ഥലം : ഫ്രിസ്കോ റഫ് റൈഡേഴ്സ് ബോൾ പാർക്ക് (7300 റഫ് റൈഡേഴ്സ് ട്രെയില്‍, ഫ്രിസ്കോ, ടെക്സസ്)

സമയം : വൈകീട്ട് 4:00 മണിമുതല്‍ രാത്രി 10:00 മണി വരെ.

കൂടുതൽ വിവരങ്ങൾക്ക് : സുഷമ മൽഹോത്ര 214-404-9713

Previous articleക്രിമിനൽ പ്രോസിക്യൂഷനെക്കുറിച്ചു ട്രംപിന്റെ പ്രസ്താവനകൾ വിചാരണ വേഗത്തിലാക്കുമെന്നു ജഡ്ജി
Next articleകമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ദേശീയ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അമേരിക്കയിൽ

Leave a Reply