Home ഇന്ത്യ തൃശ്ശൂരിലെ വിവിധ മേഖലകളിൽ മിന്നൽ ചുഴലി ; വൻ മരങ്ങൾ കടപുഴകി വീണു, വ്യാപക നാശനഷ്ടം...

തൃശ്ശൂരിലെ വിവിധ മേഖലകളിൽ മിന്നൽ ചുഴലി ; വൻ മരങ്ങൾ കടപുഴകി വീണു, വ്യാപക നാശനഷ്ടം ; ഒഴിവായത് വൻ ദുരന്തം

79
0

തൃശ്ശൂർ : തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വില്ലടം, വില്ലിവട്ടം, ചേറൂർ മേഖലകളിലാണ് പ്രധാനമായും മിന്നൽ ചുഴലി ബാധിച്ചത്. ശക്തമായ മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണു. തൃശ്ശൂർ നടത്തറ പൂച്ചട്ടി ഭവൻസ് സ്കൂൾ കോമ്പൗണ്ടിനകത്തുണ്ടായിരുന്ന നിരവധി തേക്ക് മരങ്ങൾ കടപുഴകി വീണു,. രാവിലെ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലാക്കാൻ എത്തിയ സമയത്താണ് അപകടമുണ്ടായത്. സ്കൂൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന രക്ഷിതാക്കളുടെയും മറ്റും നിരവധി വാഹനങ്ങൾക്ക് മുകളിലേക്കാണ് മരം വീണത്. ഇതേത്തുടർന്ന് വാഹനങ്ങൾ വലിയ രീതിയിൽ തകർന്നു.

രാവിലെ സ്കൂൾ സജീവമായ സമയത്താണ് മരങ്ങൾ വീണതെങ്കിലും ഭാഗ്യവശാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വലിയ തേക്ക് മരങ്ങളാണ് വീണതെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. സ്കൂൾ കോമ്പൗണ്ടിൽ മാത്രമല്ല, പ്രദേശത്തെ മറ്റ് നിരവധി വീടുകൾക്ക് മുകളിലും മരം വീണ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മഴക്കാലത്ത് ശക്തമായ കാറ്റടിക്കുന്നത് വലിയ അപകടസാധ്യതയാണ് ഈ മേഖലകളിൽ ഉണ്ടാക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശക്തമായ മഴ തുടരുന്നതിനിടയിലും മരങ്ങൾ മുറിച്ചുമാറ്റുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ പ്രദേശത്ത് പുരോഗമിക്കുകയാണ്.

Previous articleഫോമാ ഡിബേറ്റ് ; ആശയപ്പോര് കനത്തു ; അംഗസംഘടനകള്‍, യുവജനങ്ങള്‍, സാമ്പത്തിക സുതാര്യത, ചാരിറ്റി എന്നിവ ചര്‍ച്ചയുടെ കേന്ദ്രബിന്ദു
Next articleയുകെയില്‍ കണ്ണൂര്‍ സ്വദേശിയായ ബാലിക ചികിത്സയ്ക്കിടെ അന്തരിച്ചു

Leave a Reply