Home അമേരിക്ക ദി ഡാളസ് കോറസ്” അവതരിപ്പിക്കുന്ന “എന്നോടുകൂടെ വസിക്കുന്ന ദൈവമേ” പ്രകാശനം ചെയ്യപ്പെട്ടു.

ദി ഡാളസ് കോറസ്” അവതരിപ്പിക്കുന്ന “എന്നോടുകൂടെ വസിക്കുന്ന ദൈവമേ” പ്രകാശനം ചെയ്യപ്പെട്ടു.

41
0
Screenshot

“ദി ഡാളസ് കോറസ്” അവതരിപ്പിക്കുന്ന “എന്നോടുകൂടെ വസിക്കുന്ന ദൈവമേ” പ്രകാശനം ചെയ്യപ്പെട്ടു.

Dallas (Texas): സംഗീതത്തോടുള്ള പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്ന ഡാളസ്സിലെ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് ഒരുക്കിയ മനോഹരമായ ഒരു മലയാളം ക്രിസ്തീയ കവർ ഗാനമാണ് ‘ദി ഡാളസ് കോറസ്’ അവതരിപ്പിക്കുന്ന “എന്നോടുകൂടെ വസിക്കുന്ന ദൈവമേ”. അതിമനോഹരമായ ഈ ക്രിസ്തീയ ഭക്തിഗാനം മനോഹരമായ ശബ്ദങ്ങളാലും സമ്പന്നമായ ഹാർമണികളാലും ഹൃദയസ്പർശിയായ സംഗീതാവിഷ്കാരത്താലും ഏറെ അർത്ഥവത്തും ആത്മാർത്ഥവുമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാണ് സമ്മാനിക്കുന്നത്.

“എന്നോടുകൂടെ വസിക്കുന്ന ദൈവമേ” എന്ന മനോഹരമായ കവർ ഗാനം പുറത്തിറക്കുന്ന ‘ദി ഡാളസ് കോറസ്’ തുടക്കമിടുന്നത് സമാന മനസ്കരായ അമേരിക്കൻ മലയാളി ഗായകരെ ചേർത്തുവച്ചുകൊണ്ടുള്ള ഒരു അമേരിക്കൻ മലയാളി ബാൻഡിനാണ്.

ഈ ഗാനത്തിന്റെ വോക്കൽ ഹാർമണി, റെക്കോർഡിംഗ്, ഓർക്കസ്ട്രേഷൻ എന്നിവ കൈകാര്യം ചെയ്ത സ്കറിയ ജേക്കബ് ഇന്ത്യൻ പ്രസിഡൻഷ്യൽ ബാൻഡിൽ അംഗമായിരുന്നു. മികച്ച ഗായകനും സംഗീതജ്ഞനുമായ അദ്ദേഹം സംഗീതസംവിധാനം, അറേഞ്ച്മെന്റ്, മ്യൂസിക് ഡയറക്ഷൻ എന്നിവയുൾപ്പെടെ മൂന്നായിരത്തിലധികം ഗാനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡാളസിലുള്ള അദ്ദേഹത്തിന്റെ സ്റ്റുഡിയോയായ ‘ഷെപ്പേർഡ്സ് കോർഡ് സ്റ്റുഡിയോയിൽ’ വെച്ചാണ് ഈ ഗാനത്തിന്റെ റെക്കോർഡിംഗും അറേഞ്ച്മെന്റും നിർവഹിച്ചത്.

Chorus: Teena Kuzhippil, Mary Ann Chenangattu, Thushara Mupprappallil, Betty Scaria,Jennifer Liz Chamakalayi, Sharon Cheruvankalayil, Jibin George, James Karinganattu, Tom Pulickal, Timson Kezuvantham, Joseph Praveen, Mathew Praveen.
🎼 റെക്കോർഡിംഗ് & ഹാർമണി അറേഞ്ച്മെന്റ്: സ്കറിയ ജേക്കബ്

🎹 സ്റ്റുഡിയോ: ഷെപ്പേർഡ് കോർഡ് സ്റ്റുഡിയോ, ഡാളസ്

🎶 ഫ്ലൂട്ട്: ജോസി ആലപ്പുഴ

🎧 മിക്സിംഗ് & മാസ്റ്ററിംഗ്: ജിന്റോ ജോൺ — ഗീതം സ്റ്റുഡിയോ

ഛായാഗ്രഹണം: ജോക്കുട്ടി മേലേടത്ത്, JM ഫോട്ടോഗ്രാഫി ഡാളസ്

Direction: ബിജോയ് തെരുവത്ത്

Costume Courtesy : SJ കളക്ഷൻസ് USA

Co Sponsor: Dhi Varsha USA

Previous articleഡാലസിൽ രാജ്യാന്തര 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ തുടക്കം; നൂറോളം ടീമുകൾ മാറ്റുരയ്ക്കുന്നു.

Leave a Reply