Home ഗൾഫ് ചലച്ചിത്ര കല സംവിധായകന്‍ സന്തോഷ് രാമന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

ചലച്ചിത്ര കല സംവിധായകന്‍ സന്തോഷ് രാമന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

306
0

തെന്നിന്ത്യന്‍ പ്രൊഡക്ഷന്‍ ഡിസൈനറും കല സംവിധായകനുമായ സന്തോഷ് രാമന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച്‌ ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും സന്തോഷ് രാമന്‍ വിസ ഏറ്റുവാങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിന് ഏറ്റവും നല്ല കലാസംവിധായകനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയ സന്തോഷ് രാമന്‍ മാലിക് , മിഖായേല്‍, ഹേ ജൂഡ്, കസബ, അബ്രഹാമിന്റെ സന്തതികള്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടി, സ്പിരിറ്റ്, ഇന്ത്യന്‍ റുപ്പി, ഞാന്‍, എബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായക്കാനായിരുന്നു. നിവിന്‍ പോളി ചിത്രം ‘മിഖായേല്‍’, ടൊവീനോ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റൂ’ തുടങ്ങിയ സിനിമകളുടെ പ്രൊഡക്ഷന്‍ ഡിസൈനറും സന്തോഷ് രാമന്‍ തന്നെയാണ്.തുടങ്ങീ നൂറില്‍പരം സിനിമകള്‍ക്ക് കല സംവിധാനം ഒരുക്കിയിട്ടുളള വ്യക്തിയാണ് സന്താഷ് രാമന്‍.

Previous articleഅസമില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് ; ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു
Next articleമറാത്തി നടന്‍ രവീന്ദ്ര മഹാജനി മരിച്ച നിലയില്‍

Leave a Reply