Home അമേരിക്ക ഓള്‍ മൈ ചില്‍ഡ്രന്‍ സീരീസ് താരം ജെഫ്രി കാള്‍സണ്‍ അന്തരിച്ചു

ഓള്‍ മൈ ചില്‍ഡ്രന്‍ സീരീസ് താരം ജെഫ്രി കാള്‍സണ്‍ അന്തരിച്ചു

284
0

ന്യൂയോര്‍ക്ക് : പ്രമുഖ ടെലിവിഷൻ, ബ്രോഡ് വേ താരം ജെഫ്രി കാള്‍സണ്‍ അന്തരിച്ചു. 48 വയസായിരുന്നു ഇദ്ദേഹത്തിന്. ഓള്‍ മൈ ചില്‍ഡ്രന്‍ എന്ന സീരീസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിലൂടെയാണ് ജെഫ്രി കാള്‍സണ്‍ ശ്രദ്ധേയനാകുന്നത്. നടി സൂസന്‍ ഹാര്‍ട്ട് ആണ് മരണവാര്‍ത്ത പങ്കുവച്ചത്. മരണകാരണം വ്യക്തമല്ല. ജെഫ്രി കാള്‍സണിന്റെ സഹോദരി എലിസബത്ത് കാള്‍സണ്‍ താരത്തിന്റെ മരണത്തില്‍ കുറിപ്പുമായി എത്തി. നിരവധി പേര്‍ക്ക് പ്രചോദനമായാണ് ജെഫ്രി വിടപറഞ്ഞത് എന്നാണ് എലിസബത്ത് കുറിച്ചത്. എത്രത്തോളം സ്‌പെഷ്യലാണ് എന്ന് പറയാന്‍ വാക്കുകളില്ലെന്നും സഹോദരി കുറിച്ചു. ജൂലൈ ഏഴിനാണ് താരം വിടപറഞ്ഞത്.

ബ്രോഡ് വേ തിയറ്ററുകളിലൂടെയാണ് ജെഫ്രി അഭിനയരംഗത്തേക്ക് എത്തുന്നത്. എഡ്വേര്‍ഡ് ആല്‍ബിയുടെ ദ ഗോട് ഓര്‍ ഹൂ ഈസ് സില്‍വിയ എന്ന ചിത്രത്തിലൂടെ 2002ലാണ് കാള്‍സണ്‍ ബ്രോഡ്വേയില്‍ അരങ്ങേറ്റം കുറിച്ചത്. ബ്രോഡ് വേയില്‍ ശ്രദ്ധേയനായ ശേഷമാണ് 2006ല്‍ ഓള്‍ മൈ ചില്‍ഡ്രനില്‍ അഭിനയിക്കുന്നത്. സോ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി പേരാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്.

Previous articleഉത്തരേന്ത്യയില്‍ കനത്തമഴ ; യമുനയും സത്ലജും കരകവിഞ്ഞു ; ഹിമാചലില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍
Next articleചിക്കാഗോ: ശാന്ത ചാക്കോ | Live Funeral Telecast Available

Leave a Reply