Home ഗൾഫ് ഖത്തര്‍ മഞ്ഞപ്പട ഫുട്ബോള്‍ ടീമിന്റെ ജേഴ്സി പ്രകാശനംചെയ്തു

ഖത്തര്‍ മഞ്ഞപ്പട ഫുട്ബോള്‍ ടീമിന്റെ ജേഴ്സി പ്രകാശനംചെയ്തു

342
0

ദോഹ : ഖത്തറിലെ കളിയാരവങ്ങളില്‍ സജ്ജീവ സാനിദ്ധ്യമായ കേരളാ ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തര്‍ മഞ്ഞപ്പട തങ്ങളുടെ ഫുട്ബോള്‍ ടീമിന്റെ പ്രഖ്യാപനവും ജഴ്സി പ്രകാശനവും നടത്തി. റേഡിയോ സുനോ ഓഫീസില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഐ എസ് സി അഡ്വവൈസറി കൗണ്‍സില്‍ ഉപദേശകസമിതി ചെയര്‍മാനും പ്രവാസി ഭാരതി സമ്മാൻ ജേതാവുമായഡോ. മോഹൻ തോമസ് ജേഴ്സി പ്രകാശനം ചെയ്തു. 2017 മുതല്‍ ഖത്തറിലെ ഓരോ വേദികളിലും നിറസാനിധ്യമായ ഖത്തര്‍ മഞ്ഞപ്പടക്ക് ഖത്തറും ഫിഫയും നല്‍കിയ അംഗീകാരമാണ് ഖത്തര്‍ ലോകകപ്പിലെ നിറസാന്നിധ്യവും ഖത്തര്‍ ദേശീയ ദിനത്തില്‍ ലോകക്കപ്പ് ജേതാക്കളുടെ പരേഡില്‍ ലഭിച്ച അവസരങ്ങളും പിന്തുണയര്‍പ്പിച്ച വിവിധ രാജ്യക്കാരുടെ ആവേശവും ഇന്ത്യൻ ജനതയുടെ വിശിഷ്യാ മലയാളികളുടേയും അഭിമാനമാണെന്നും പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് ഡോ മോഹൻ തോമസ് പറഞ്ഞു.

ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയില്‍ പെട്ട ഫുട്ബോള്‍ താരങ്ങള്‍ക്കും വളര്‍ന്ന് വരുന്ന യുവ താരങ്ങള്‍ക്കും കളിക്കാനുള്ള അവസരം ഖത്തര്‍ മഞ്ഞപ്പട ഇതിലൂടെ ഒരുക്കുകയാണെന്ന് മഞ്ഞപ്പടയുടെ സ്ഥാപക അംഗം സവാദ് അബ്ദുല്‍ സലാം പറഞ്ഞു.റേഡിയോ സുനോ ആര്‍ ജെ അഷ്ടമി ജിത്ത്, ഖത്തര്‍ മഞ്ഞ പട മാനേജ്‌മന്റ് കമ്മറ്റി അംഗങ്ങളായ ഏണസ്റ്റ് ഫ്രാൻസിസ്, ഷാജി പട്ടാമ്ബി, ശ്യാം പരവൂര്‍, നിയാസ് കൊട്ടപ്പുറം, ജാബിര്‍, നിഖില്‍, അശ്വിൻ, ബാലുമോൻ, അജിത്, സുബനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഷഫീക് അറക്കല്‍

Previous articleചെണ്ട വയലിൻ ഫ്യൂഷനിൽ വിസ്മയം ഒരുക്കി ബീറ്റ്‌സ് ഓഫ് മെൽബൺ
Next articleഒഐസിസി – എന്‍ഐ കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനം 21ന് ബെല്‍ഫാസ്റ്റ് ഡണ്‍മെറി കമ്മ്യൂണിറ്റി ഹാളില്‍

Leave a Reply