മെൽബണിലെ പ്രശസ്ത ചെണ്ട നാസിക് ധോൾ ട്രൂപ്പായ ബീറ്റ്‌സ് ഓഫ് മെൽബൺ ഈ വർഷത്തെ ‘എൻ്റെ കേരളം’ കലാസന്ധ്യയിൽ ചെണ്ട വയലിൻ ഫ്യൂഷൻ ഒരുക്കി കാണികളിൽ വിസ്മയം സ്രഷ്ടിച്ചു.
ഓസ്‌ട്രേലിയയിൽ തന്നെ ആദ്യമായി ഒരു ചെണ്ട വയലിൻ ഫ്യൂഷൻ കാണികൾക്കായി സമ്മാനിക്കാൻ സാധിച്ചതിലും, ഓരോ വർഷവും വ്യത്യസ്തതയും തനിമയുമാർന്ന പ്രോഗ്രാമുകൾ ഒരുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കൂട്ടായ്മായായ ‘എൻ്റെ കേരളം’ പോലുള്ള ഒരു വേദിയിൽ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതിലും വളരെയധികം സന്തോഷത്തിലും ആവേശത്തിലുമാണ് ടീം അംഗങ്ങൾ.
ഇന്ത്യയിലും അമേരിക്കയിലുമായി വിവിധ വേദികളിൽ വയലിനിലൂടെ തന്റേതായ കഴിവ് തെളിയിച്ച വയലിനിസ്റ്റ് ചാന്ദ്‌ലുവിന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രമാണ് ഇത്രയും മനോഹരമായ ഒരു ഫ്യൂഷൻ തയാറാക്കാൻ സാധിച്ചതെന്ന് ബീറ്റ്‌സ് ഓഫ് മെൽബൺ അഭിപ്രായപ്പെട്ടു. തിരക്കേറിയ ജീവിത സാഹചര്യത്തിൽ മെൽബണിന്റെ വിവിധ കോണുകളിൽ നിന്നെത്തി അർപ്പണബോധത്തോടും സ്ഥിരോത്സാഹത്തോടും കൂടി ടീം അംഗങ്ങൾ നടത്തിയ വളരെ നാളത്തെ പരിശീലനമാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിനാധാരമെന്ന് ചെണ്ട ആശാന്മാരായ സോളമൻ പാലക്കാട്ടും ടോം തോട്ടിക്കാട്ടും അഭിപ്രായപ്പെട്ടു. ട്രെഷറർ എലിയാസ് ഐക്കരപ്പറമ്പിൽ കോർഡിനേറ്റർസായ ജിബിൻ തോമസ്, സ്റ്റെബിൻ സ്റ്റീഫൻ, ലിയോൺ സൈമൺ, ഷോൺ ജോജി, അലക്സ് ആന്റണി, ഫിലിപ്സ് ജോജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മറ്റു ടീം അംഗങ്ങൾ
സനീഷ് പാലക്കാട്ട്, തൊമ്മി മലയിൽ, ബിൽ ബേബി, മാത്യൂസ്, സിജോ മൈക്കുഴിയിൽ, അലൻ ആന്റണി, ക്രിസ്റ്റോ സ്റ്റീഫൻ, ടോബി സോളമൻ, ഷോൺ മാത്യൂസ്,ആൽഫ്രഡ് നിഷാദ്, സ്റ്റെഫിൻ സിറിൽ, ഈതൻ എലിയാസ്, ക്രിസ് മാത്യൂസ്, ജെറോം സനീഷ്, ക്രിസ് ബിനീഷ്, ഫിലിപ്പ് രാജൻ, അലക്സ് വടക്കേക്കര, തമ്പി ചക്കാലയിൽ, ബെനിൻ ബിനോജി, സിജോ ചാലയിൽ, സിബി വയലുങ്കൽ, അജു അബ്രഹാം, ടോം പഴേമ്പള്ളിൽ, അനിൽ ജെയിംസ്, ജോർജ് പൗവത്തിൽ, ജിൻസ് കുര്യാക്കോസ്, ജോ മത്തായി, ജോയൽ ജോസഫ്, ജസ്റ്റിൻ ഫിലിപ്പ് , കിരൺ പതിയിൽ, ഷിനോയ് മഞ്ഞാങ്കൽ, സബീഷ് വളത്തെറ്റ്, അലൻ സിബി, സിഗീഷ് ജോയി & സിജു വടക്കേക്കര.
പ്രോഗ്രാം കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക













