Home അമേരിക്ക 19 വയസിൽ ഡോക്ടറൽ ഡിഗ്രി നേടി മലയാളി ലോക റെക്കോർഡ് സൃഷ്ടിക്കുന്നു.

19 വയസിൽ ഡോക്ടറൽ ഡിഗ്രി നേടി മലയാളി ലോക റെക്കോർഡ് സൃഷ്ടിക്കുന്നു.

328
0

കാലിഫോർണിയ : ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പി എച് ഡി ക്കാരിൽ ഒരാളാവാൻ മലയാളി. 19 വയസ് മാത്രം പ്രായമുള്ള തനിഷ്‌ക് മാത്യു എബ്രഹാം ജൂൺ 15 ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നു ഡോക്ടറേറ്റ് ഏറ്റു വാങ്ങും. യൂണിവേഴ്സിറ്റിയുടെ ഡേവിസ് വൈസ് പ്രൊവോസ്റ്റും ഡീനുമായ ജീൻ-പിയറി ഡെൽപ്ലാങ്ക് പറഞ്ഞു: “അസാമാന്യ നേട്ടമാണിത്. ഡോക്ടറൽ ബിരുദം തന്നെ അസാമാന്യ നേട്ടമാണ്. ഏബ്രഹാമിന്റെ കാര്യത്തിൽ ഇത്ര ഇളം പ്രായത്തിൽ ഈ നേട്ടമുണ്ടാക്കിയത് അവിശ്വസനീയമായി തോന്നുന്നു.” ബയോമെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഡോക്ടറേറ്റ് നേടുന്ന ഏബ്രഹാം മേയിൽ പറഞ്ഞു : “നാലു വർഷവും 8 മാസവും കഴിഞ്ഞു. അങ്ങിനെ ഞാൻ ഡോക്ടർ തനിഷ്‌ക്ക് മാത്യു ഏബ്രഹമായി. എന്റെ പ്രായം 19 വയസ്സ്. എന്റെ പി എച് ഡി വരുന്നു എന്നറിയിക്കാൻ വലിയ ആവേശമുണ്ട്.” പി എച് ഡി നേടിയ കൗമാരക്കാരന്റെ അമ്മൂമ്മ ഡോക്ടർ തങ്കം മാത്യു (90 വയസ്സ്) ബിരുദദാന ചടങ്ങിൽ പങ്കെടുക്കുമ്പോൾ കൂട്ടായി ഏബ്രഹാമിന്റെ 17 വയസുള്ള സഹോദരി റ്റിയാറയും ഉണ്ടാവും. 1960 കളിൽ ആദ്യമായി പി എച് ഡി എടുത്ത ഇന്ത്യൻ വനിതാ മൃഗ ഡോക്ടറായിരുന്നു തങ്കം മാത്യു.

Previous articleഅന്താരാഷ്ട്ര യോഗാ ദിനം ; ന്യൂകാസില്‍ സിറ്റി കൗണ്‍സിൽ യോഗാ സെക്ഷന്‍ സംഘടിപ്പിക്കുന്നു
Next articleDad’s Goals 3 ഫുട്ബോൾ ടൂർണമെന്റ് Swords team ജേതാക്കളായി

Leave a Reply