അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് യുകെയിലും യോഗാ സെക്ഷന്‍ സംഘടിപ്പിക്കുന്നു. ന്യൂകാസില്‍ സിറ്റി കൗണ്‍സിലുമായും ബിര്‍മിങാം കോണ്‍സുലേറ്റ് ജനറലുമായും ചേര്‍ന്ന് ഈമാസം 17ന് ശനിയാഴ്ച രാവിലെ 10.30 മുതല്‍ യോഗാ സെക്ഷന്‍ സംഘടിപ്പിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. യോഗ ലോകത്തിന് നല്‍കിയിട്ടുള്ള ശാരീരികവും ആത്മീയവുമായ നിരവധി നേട്ടങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനം ലക്ഷ്യമിടുന്നത്. തികച്ചും സൗജന്യമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. യോഗ ചെയ്യുവാനും പഠിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.
സ്ഥലത്തിന്റെ വിലാസം
Ceremonial Way, Civic Centre, Newcastle, NE1 8QH














