Home ഇന്ത്യ സ്‌​​കൂ​​ട്ട​​റി​​ന് തീ​​പി​​ടി​​ച്ച് പൂ​​ര്‍ണ​​മാ​​യും ക​​ത്തി​​ന​​ശി​​ച്ചു.

സ്‌​​കൂ​​ട്ട​​റി​​ന് തീ​​പി​​ടി​​ച്ച് പൂ​​ര്‍ണ​​മാ​​യും ക​​ത്തി​​ന​​ശി​​ച്ചു.

71
0

കോ​​ട്ട​​യം: സ്‌​​കൂ​​ട്ട​​റി​​ന് തീ​​പി​​ടി​​ച്ച് പൂ​​ര്‍ണ​​മാ​​യും ക​​ത്തി​​ന​​ശി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​ന് ക​​ഞ്ഞി​​ക്കു​​ഴി​​യി​​ല്‍ സി​​ഗ്ന​​ലി​​നു സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം. കൊ​​ല്ലാ​​ട് മ​​ണ​​വാ​​ള​​ന്‍ചേ​​രി​​യി​​ല്‍ ഷീ​​ജ​​യു​​ടെ സ്‌​​കൂ​​ട്ട​​റാ​​ണ് ക​​ത്തി​​ന​​ശി​​ച്ച​​ത്. സി​​ഗ്ന​​ലി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ സ്‌​​കൂ​​ട്ട​​റി​​ല്‍നി​​ന്നു പു​​ക ഉ​​യ​​രു​​ന്ന​​തു ശ്ര​​ദ്ധ​​യി​​ല്‍പെ​​ട്ടു. ഷീ​​ജ ഉ​​ട​​ന്‍ സ്‌​​കൂ​​ട്ട​​റി​​ല്‍നി​​ന്നി​​റ​​ങ്ങി​​യ​​തി​​നാ​​ൽ പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. ഷോ​​ര്‍ട്ട് സ​​ര്‍ക്യൂ​​ട്ടാ​​ണ് തീ​​പി​​ടു​​ത്ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു പ​​റ​​യു​​ന്നു. കോ​​ട്ട​​യ​​ത്തു നി​​ന്നെ​​ത്തി​​യ ഫ​​യ​​ര്‍ഫോ​​ഴ്‌​​സാ​​ണ് തീ​​യ​​ണ​​ച്ച​​ത്. തി​​ര​​ക്കേ​​റി​​യ സ​​മ​​യ​​ത്തു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ര്‍ന്ന് ഇ​​തു​​വ​​ഴി​​യു​​ള്ള ഗ​​താ​​ഗ​​തം കു​​റ​​ച്ചു​​സ​​മ​​യ​​ത്തേ​​ക്ക് ത​​ട​​സ​​പ്പെ​​ട്ടു.

Previous articleകെ.എച്ച്.എൻ.എ ഹ്യൂസ്റ്റൺ നേതൃയോഗം പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ ഉത്‌ഘാടനം ചെയ്തു
Next articleവെ​​​ള്ള​​​പ്പൊ​​​ക്കം: ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശം

Leave a Reply