Home ഗൾഫ് കേരള മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളും പ്രാർത്ഥനകളും നേർന്ന് കുവൈറ്റ് കാർമ്മേൽ മലങ്കര ഇവഞ്ചലിക്കൽ സഭ

കേരള മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളും പ്രാർത്ഥനകളും നേർന്ന് കുവൈറ്റ് കാർമ്മേൽ മലങ്കര ഇവഞ്ചലിക്കൽ സഭ

58
0

കുവൈറ്റ്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് കുവൈറ്റ് കാര്‍മ്മേല്‍ മലങ്കര ഇവഞ്ചലിക്കല്‍ സഭ. വി.ഡി. സതീശന്റെ ഈ ചരിത്രപരമായ നിയോഗം കേരളത്തില്‍ ഒരു പുതിയ നാഴികക്കല്ലിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും, സംസ്ഥാനത്തെ വലിയൊരു മാറ്റത്തിലേക്കും വികസനത്തിലേക്കും നയിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും സഭ പ്രത്യാശ പ്രകടിപ്പിച്ചു. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തി, കേരളത്തിന്റെ മതേതര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്ന് സഭ ആശംസിച്ചു. വര്‍ഗീയതയോട് യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ മുന്നോട്ടുപോകാന്‍ പുതിയ ഗവണ്‍മെന്റിന് സാധിക്കണം. ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹിക ഐക്യത്തിനും ഭരണത്തില്‍ വലിയ പ്രാധാന്യം നല്‍കണം. പാവപ്പെട്ടവരുടെ കണ്ണുനീരൊപ്പുന്ന ഒരു നല്ല ഭരണാധികാരിയാകാന്‍ മുഖ്യമന്ത്രിക്ക് കഴിയണം. സംസ്ഥാനത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാനപരമായ വിഷയങ്ങളില്‍ മുന്‍ഗണന നല്‍കി, അടിയന്തരമായി സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകണം. സംസ്ഥാനത്തെ വലിയൊരു പുരോഗതിയിലേക്ക് നയിക്കാന്‍ പുതിയ ഭരണകൂടത്തിന് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായി വ്യക്തമാക്കിയ സഭ, മുഖ്യമന്ത്രി വി.ഡി. സതീശനും പുതിയ മന്ത്രിമാര്‍ക്കും മലങ്കര ഇവഞ്ചലിക്കല്‍ സഭയുടെ പേരിലുള്ള പ്രാര്‍ത്ഥനാപൂര്‍വ്വമായ ആശംസകള്‍ അറിയിച്ചു.

Previous articleസിഎംഎസ് കോളേജ് കോട്ടയം പൂർവ്വ വിദ്യാർത്ഥി സംഗമം – ഹ്യൂസ്റ്റൺ ചാപ്റ്റർ ഉത്ഘാടനം ചെയ്യപ്പെട്ടു
Next articleമുഖ്യമന്ത്രിയുൾപ്പെടെ ആറു മന്ത്രിമാർ നോർത്ത് ബ്ലോക്കിൽ; സതീശൻ മന്ത്രിസഭയുടെ ഓഫിസ് ക്രമീകരണം പൂർത്തിയായി

Leave a Reply