പാദുവാ: പാലാ രൂപതാംഗമായ ഫാ. ജോർജ് ശൗര്യാംകുഴി (80) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച നാലിന് പാദുവാ പള്ളി പാരീഷ്ഹാളിൽ ആരംഭിക്കും. തുടർന്ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ പാദുവാ സെന്റ് ആന്റണീസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും. പരേതൻ പൂവരണി, കൂടല്ലൂർ, അരുവിത്തുറ, ഭരണങ്ങാനം, കാളികാവ്, കളത്തുകടവ്, മല്ലികശേരി, ഇളംന്തോട്ടം, ബോയ്സ് ടൗൺ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ ഏലിക്കുട്ടി, എസ്.എം. ജോസഫ് ശൗര്യാകുഴി, സിസ്റ്റർ അമേലിയ എഫ്എസ്എൽജി (യുപി).














