Home ഇന്ത്യ എ​സ്എ​സ്എ​ൽ​സി ഫ​ലം മേ​യ് 15ന് ; ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ലം 22 ന് ​പ്ര​ഖ്യാ​പി​ക്കും

എ​സ്എ​സ്എ​ൽ​സി ഫ​ലം മേ​യ് 15ന് ; ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ലം 22 ന് ​പ്ര​ഖ്യാ​പി​ക്കും

101
0

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി (വി​എ​ച്ച്എ​സ്ഇ) പ​രീ​ക്ഷാ ഫ​ല​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന തീ​യ​തി​ക​ൾ നി​ശ്ച​യി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം മേ​യ് 15 നും ​ഹ​യ​ർസെ​ക്ക​ൻ​ഡ​റി ഫ​ല​പ്ര​ഖ്യാ​പ​നം മേ​യ് 22നും ​പ്ല​സ് വ​ൺ പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ൺ 10നും ​ന​ട​ക്കും. മേ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നാ​ൽ പു​തി​യ സ​ർ​ക്കാ​രി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യാ​കും ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ പൂ​ർ​ത്തി​യാ​യി​യാ​യി വ​രു​ക​യാ​ണ്. ഡാ​റ്റാ എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് results.kite.kerala.gov.in, prd.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലൂ​ടെ ഫ​ലം അ​റി​യാ​ൻ സാ​ധി​ക്കും. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് മൂ​ല്യ​നി​ർ​ണ​യം വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ ത​ന്നെ പു​ന​ര്‍ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​തി​ന്‍റെ ഫ​ലം മേ​യ് അ​വ​സാ​ന​വാ​രം പ്ര​ഖ്യാ​പി​ക്കും. മേ​യ് അ​വ​സാ​ന വാ​ര​ത്തോ​ടെ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യു​ള്ള അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Previous articleനൈജീരിയയിൽ ഫുട്ബോൾ മൈതാനത്ത് ഭീകരാക്രമണം: 29 പേർ കൊല്ലപ്പെട്ടു
Next articleപാ​ദു​വാ: ഫാ. ​ജോ​ർ​ജ് ശൗ​ര്യാം​കു​ഴി

Leave a Reply