Home ഇന്ത്യ കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം, ചരിത്രത്തിലാദ്യമായി റെക്കോർഡിട്ടു.

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം, ചരിത്രത്തിലാദ്യമായി റെക്കോർഡിട്ടു.

82
0

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആണ്. ഈ മാസം 18ന് 117.15 ദശലക്ഷ യൂണിറ്റ് മറികടന്നതാണ് ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന അളവ്. എന്നാൽ, ഇന്നലത്തെ വൈദ്യുതി ഉപയോഗം ആ റെക്കോർഡും മറികടക്കുകയായിരുന്നു. ഇന്നലെ വൈദ്യുതി വാങ്ങിയതിലും റെക്കോർഡ് ഇട്ടു. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്. പതിനഞ്ച് മിനിട്ട് മുതല്‍ 30 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഉയര്‍ന്ന വൈദ്യുതി ആവശ്യം കെഎസ്ഇബി നേരിടുന്നത്. പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പാകാതെ വന്നതോടെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. വൈദ്യുതി റെഗുലേറ്ററി കമീഷന് അനുമതി നല്‍കിയതിന് പിന്നാലെ കെഎസ്ഇബി, പവർ എക്സേഞ്ചിനെ സമീപിച്ചെങ്കിലും വൈദ്യുതി ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടെ കൂടുതൽ വൈദ്യുതി നിയന്ത്രണത്തിനും ബോര്‍ഡ് തയ്യാറെടുക്കുകയാണ്. പീക്ക് ലോഡ് മാനേജ്മെന്‍റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം.

Previous articleകോട്ടയത്തെ ലുലു ഹൈപ്പർ മാർക്കറ്റ് അടപ്പിക്കാൻ ഹർത്താൽ അനുകൂലികൾ
Next articleസൂര്യാതപമേറ്റ് സംസ്ഥാനത്ത് ഒരു മരണം; 12 വയസുകാരൻ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു

Leave a Reply