Home ഗൾഫ് കുവൈറ്റില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തെ അതിശക്തമായി അപലപിച്ച് യുഎഇ

കുവൈറ്റില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തെ അതിശക്തമായി അപലപിച്ച് യുഎഇ

104
0

അബുദാബി: കുവൈത്തിന്റെ വടക്കന്‍ അതിര്‍ത്തി ലക്ഷ്യമാക്കി ഇറാഖില്‍ നിന്നും നടത്തിയ ഡ്രോണ്‍ ആക്രമത്തെ അപലപിച്ച് യുഎഇ ഇറാഖില്‍ നിന്ന് വിക്ഷേപിച്ച, സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് കുവൈത്ത് അതിര്‍ത്തിയില്‍ ആക്രമണം നടന്നത്. സംഭവത്തില്‍ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിറക്കി. ഇന്നലെ പുലര്‍ച്ചെയാണ് കുവൈറ്റിന്റെ വടക്കന്‍ അതിര്‍ത്തിയിലെ രണ്ട് സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇറാഖില്‍ നിന്നാണ് ഡ്രോണുകള്‍ എത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇത് വലിയ ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി. കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യുഎഇയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Previous articleഞാൻ യേശുവിന്റെ സന്ദേശം പ്രഘോഷിക്കുന്നു ; യുദ്ധം അംഗീകരിക്കില്ല ‘ മാർപ്പാപ്പ
Next articleഉഷ്ണതരംഗം: പൊതുപരിപാടികള്‍ക്കുള്‍പ്പെടെ കര്‍ശന നിയന്ത്രണം ; തീരുമാനം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍

Leave a Reply