വാഷിംഗ്ടണ്‍: ലാസ് വെഗാസിനു സമീപം അമേരിക്കയുടെ എഫ് 35 യുദ്ധവിമാനം തകര്‍ന്നു വീണു. നിസാര പരിക്കുകളോടെ പൈലറ്റ് രക്ഷപെട്ടു. അമേരിക്കന്‍ വ്യോമസേനയുടെ റിപ്പോര്‍ട്ട് പ്രകാരം ലാസ് വെഗാസിന്റെ വടക്കുഭാഗത്തായി ചൊവ്വാഴ്ച്ച ഒരുഎഫ് 35 യുദ്ധ വിമാനം തകര്‍ന്നു വീണു. നെല്ലിസ് എയര്‍ ഫോഴ്സ് ബേസിലെ ഉദ്യോഗസ്ഥരുടെ പ്രകാരം, നെവാഡ ടെസ്റ്റ് ആന്‍ഡ് ട്രെയിനിംഗ് റേഞ്ചിന്റെ നിയന്ത്രണമേഖലയിലുള്ള ഇന്ത്യന്‍ സ്പ്രിംഗ്‌സിന് സമീപമാണ് വിമാനം തകര്‍ന്നത്. ഇന്ത്യന്‍ സ്പ്രിംഗ്‌സില്‍ നിന്ന് ഏകദേശം 25 മൈല്‍ വടക്കുകിഴക്കായി സംഭവം നടന്നതായി അവര്‍ വ്യക്തമാക്കി. അപകട കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.











