Home അമേരിക്ക തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു

45
0

ഹൂസ്റ്റൺ : തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു. 2026 തൃശൂർ പൂരം മെയ്‌ 9ന് ഹൂസ്റ്റനിൽ അതിഗംഭീരമായി നടത്തുന്നതിന് ഫെബ്രുവരി 6ന് സ്റ്റാഫോർഡിൽ വച്ചു ചേർന്ന യോഗം തീരുമാനിച്ചു. ചെണ്ടമേളവും, കുടകളും, വെടി കെട്ടും, മെഗാ തിരുവാതിരയും, കാവടിയും, ഗാനമേളയും, ഫാഷൻ ഷോ മറ്റു കലാപരിപാടികളുമായി കഴിഞ്ഞ വർഷത്തേക്കാൾ അതിഗംഭീരമായാണ് നടത്തുന്നത്. പൂരം എക്സിബിഷനാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. പ്രമുഖ സംഗീത ബാൻഡിന്റെ മ്യൂസിക്കൽ പെർഫോമൻസും ഉണ്ടാകും. പൂരത്തിനോട് അനുഭന്തിച്ചു US മുഴുവനുമായി ഓൺലൈൻ കലാ സാഹിത്യ മത്സരങ്ങളും നടത്തുന്നുണ്ട്. ഈ വർഷം ഡാലസ്, ഓസ്റ്റീൻ, സാൻ അന്റോണിയോ മുതലായ സ്ഥാലങ്ങളിൽ നിന്നും പൂരം പ്രേമികളെ പ്രതീക്ഷിക്കുന്നുണ്ട്.

പൂരം വിളംബര സമ്മേളനത്തിൽ പല പ്രമുഖ സങ്കടനകളുടെ നേതാക്കൾ തങ്ങളുടെ സപ്പോർട്ട് വാഗ്ദാനം ചെയ്തു പ്രസംഗിച്ചു. പ്രസിഡണ്ട്‌ ധനിഷ സാം, സെക്രട്ടറി ജോൺ ആന്റണി, ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ഡോക്ടർ സതീഷ് എന്നിവർ ഉൾപ്പെടുന്ന അസോസിയേഷനാണ് പരിപാടികൾ ആസൂത്രണം ചെയുന്നത്.

Previous articleജിഎം വിളകൾ, കാലിത്തീറ്റ ; യുഎസ് വ്യാപാര കരാർ ഇന്ത്യന്‍ കർഷകരോടുള്ള വഞ്ചനയാണെന്ന് രാഹുൽ ഗാന്ധി
Next articleയുഎഇ വർക്ക് വിസ നിയമങ്ങള്‍ ; പ്രവാസികൾക്ക് വിസ റദ്ദാക്കിയാലും രാജ്യത്ത് തന്നെ തുടരുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി

Leave a Reply