Home ഓഷിയാന ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ മതബോധന വർഷം ഉദ്ഘാടനം ചെയ്തു

ഡാർവിൻ സെന്റ് അൽഫോൻസ പള്ളിയിൽ മതബോധന വർഷം ഉദ്ഘാടനം ചെയ്തു

104
0

ഡാർവിൻ : ഡാർവിൻ സെന്റ് അൽഫോൻസാ സിറോ മലബാർ പള്ളിയിലെ മതബോധന വർഷം നൈറ്റ് ക്ലിഫ് പള്ളി വികാരി ഫാദർ ജോൺ കേലിഹർ ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഡോ. ജോൺ പുതുവ അധ്യക്ഷ പ്രസംഗം നടത്തി. മതബോധനം കാലത്തിന്റെ ആവശ്യമാണെന്നും മതബോധനത്തിലുടെ ഒരു വ്യക്തിയിൽ സാമൂഹികവും സാംസ്കാരികവുമായ നന്മ വളർത്തിയെടുക്കാൻ ആകുന്നു എന്നും ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നങ്ങൾക്ക് മതപഠനം പരിഹാരമാകുന്നു എന്നും അധ്യക്ഷ പ്രസംഗത്തിൽ ഡോ. ജോൺ പുതുവ പറഞ്ഞു. കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, ആശാ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മതബോധന പ്രിൻസിപ്പൽ ജീൻ ജോസ് വർഗീസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജീസ്‌ എമിൽ നന്ദിയും പറഞ്ഞു. ഏകദേശം 150 ഓളം വിദ്യാർഥികളും മുപ്പതോളം അധ്യാപകരും മതബോധന പ്രതിജ്ഞ ഏറ്റുചൊല്ലി. മതാധ്യാപകരുടെയും വിദ്യാർഥികളുടെയും ദീപക്കാഴ്ചയും PCC അംഗങ്ങളുടെ കാഴ്ചവയ്പ് നടന്നു. മതബോധന വിദ്യാർഥികളുടെ ഉപയോഗത്തിന് ഉള്ള കാറ്റികിസം ഡയറി ചടങ്ങിൽ പ്രകാശനം ചെയ്തു.

Previous articleഅയർലണ്ടിൽ ശക്തമായ തണുപ്പ് എത്തുന്നു ; താപനില മൈനസ് മൂന്ന് വരെ താഴും
Next articleജിഎം വിളകൾ, കാലിത്തീറ്റ ; യുഎസ് വ്യാപാര കരാർ ഇന്ത്യന്‍ കർഷകരോടുള്ള വഞ്ചനയാണെന്ന് രാഹുൽ ഗാന്ധി

Leave a Reply