Home അമേരിക്ക സ്‌കാർബറോ സീറോ മലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച് സമന്വയ കൾച്ചറൽ അസോസിയേഷൻ

സ്‌കാർബറോ സീറോ മലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച് സമന്വയ കൾച്ചറൽ അസോസിയേഷൻ

74
0

ടൊറന്റോ : സ്‌കാർബറോ സീറോ മലബാർ ദേവാലയത്തിലെ മോഷണത്തെ ശക്തമായി അപലപിച്ച് കാനഡയിലെ പ്രമുഖ സംസ്കാരിക സംഘടനയായ സമന്വയ കൾച്ചറൽ അസോസിയേഷൻ. കാനഡയിലെ വിശ്വാസി സമൂഹത്തെ ഏറെ ദുഃഖിപ്പിച്ച ഈ സംഭവത്തെ ഒരു സാധാരണ മോഷണമായി കാണാൻ കഴിയില്ലെന്നും വിശ്വാസത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു . വിശുദ്ധ തോമാശ്ലീഹായുടെ (St. Thomas the Apostle) തിരുശേഷിപ്പ് ഉൾപ്പടെ മോഷണം പോയത് വിശ്വാസ സമൂഹത്തിന് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. നഷ്ടപ്പെട്ട വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് എത്രയും വേഗം വീണ്ടെടുക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും സമന്വയ അഭ്യർത്ഥിച്ചു . വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം സിറോമലബാർ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പൂർണ പിന്തുണ നൽകുന്നതായി ഭാരവാഹികൾ വ്യക്തമാക്കി .

വാർത്ത : ജോസഫ് ജോൺ, കാൽഗറി

Previous articleകൈരളി ഓഫ് ബാൾട്ടിമോറിന്റെ ‘ലൈറ്റ്സ്, ക്യാമറ, ആക്ഷൻ’ യൂത്ത് മൂവി നൈറ്റ് ശ്രദ്ധേയമായി; തുടക്കമായത് ‘റേസ് ടു 75 അവേഴ്‌സ്’ പദ്ധതിക്ക്
Next articleഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി 20യില്‍ അസ്വാരസ്യം ; ഒരു വിഭാഗം പാര്‍ട്ടി വിടും ; കോണ്‍ഗ്രസിലേക്കെന്ന് സൂചന

Leave a Reply