കൈപ്പുഴ ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് വാര്‍ഷികാഘോഷവും, കുടുംബ സംഗമവും 2023 മെയ് 21 ഞായറാഴ്ച വൈകിട്ട് 5.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളി പാരീഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. ആഘോഷപരിപാടികള്‍ കേരളവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. സൊസൈറ്റി പ്രസിഡന്റ് ശ്രീ ഷാജി ജോസഫ് കണ്ണാലയുടെ അദ്ധ്യക്ഷയതയില്‍ ചേരുന്ന പൊതുസമ്മേളനം മനോരമ ന്യൂസ് ഡയറക്ടര്‍ ശ്രീ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്യും. കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളി വികാരി റവ.ഫാ. ജേക്കബ് മാലിത്തുരുത്തേല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് തലചായ്ക്കാനൊരിടം സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനം നടത്തും. സി.എം.എസ് കോളേജ് റിട്ടേര്‍ഡ് ചരിത്രവിഭാഗം മേധാവി പദ്മശ്രീ ഡോ.സി.ഐ ഐസക്ക് മറുപടി പ്രസംഗം നടത്തും. അഡ്വ. ബി ജയചന്ദ്രന്‍, ശ്രീ ബോബി ജെയിംസ് (സെക്രട്ടറി SIPWA) എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. ശ്രീ സി.ജെ ജോസ് ചാമക്കാലായില്‍ (സെക്രട്ടറി) വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഹെല്‍പ്‌സ് ഉന്നത വിദ്യാഭ്യാസ പദ്ധതി വിതരണം.
Home ഇന്ത്യ കൈപ്പുഴ ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് വാര്‍ഷികാഘോഷവും, കുടുംബ സംഗമവും | LIVE...











