കാലിഫോർണിയ: അമേരിക്കയിലെ കായിക പ്രേമികളേ ഇതിലേ ഇതിലേ ..ഈ വരുന്ന മെയ് 27,28 തിയ്യതികളിൽ സാൻഫ്രാൻസിസ്കോ കൈപ്പന്ത് കളിയുടെ പോരാട്ട ഭൂമി യാകുകയാണ്. 33-ാമത് ജിമ്മി ജോർജ്ജ് വോളിബോൾ ടൂർണമെന്റിന് സാൻഫ്രാൻസിസ്കോയിൽ ഒരുക്കങ്ങൾ തുടങ്ങി. കാലിൽ ചിറകുകളുമായി മിന്നൽ വേഗത്തിൽ പ്രഗത്ഭരായ വോളി ബോൾ താരങ്ങൾ പാഞ്ഞെത്തുകയായി. പാലോ ആൾട്ടോ ഹെന്ററി എം ഗൺ ഹൈസ്‌കൂൾ സ്റ്റേഡിയം ശബ്ദ ഘോഷങ്ങളാൽ പ്രകമ്പനം കൊള്ളുന്ന ഈ മാസ്മരിക കായിക മാമാങ്കത്തിന് ഇനി ദിവസങ്ങൾ മാത്രം. എല്ലാ വർഷവും ഈ ടൂർണ്ണമെന്റ് നടക്കാറുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് സാൻഫ്രാൻസിസ്കോ ഈ വോളിബോൾ മാമാങ്കത്തിന് വേദിയൊരുക്കുന്നത്. കുടിയേറ്റ മലയാളി സമൂഹത്തിലെ ഒന്നാം തലമുറയ്ക്കൊപ്പം രണ്ടാം തലമുറയിലെ യുവജനങ്ങളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ഈ മത്സരം എന്നത് ഏറെ ശ്രദ്ധേയമാണ്. കാലിഫോർണിയയിലെ പതിമൂന്നു പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികൾ ഈ സംരഭത്തിന് പരിപൂർണ്ണ പിന്തുണയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ മികച്ച റിയൽറ്റർ (റിയാലിറ്റി എക്സ് പെർട്ട്സ്) ആയ ഷൈജു വർഗീസ് ആണ് ഈ പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർ. കാലിഫോർണിയയിലെ വിവിധ മലയാള സംഘടനകൾ ഈ മത്സരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. ഈ വോളിബോൾ മാമാങ്കത്തിന് അമേരിക്കയിലെ മുഴുവൻ വോളിബോൾ പ്രമികളെയും സംഘാടകർ സാൻഫ്രാൻസിസ്കോയിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
Home അമേരിക്ക 33-ാമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് സാൻഫ്രാൻസിസ്കോയിൽ | LIVE ON KVTV












