Home യൂറോപ്പ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ മാർ ജോസഫ് സ്രാമ്പിക്കൽ അതിഥി

ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ മാർ ജോസഫ് സ്രാമ്പിക്കൽ അതിഥി

64
0

ലണ്ടൻ : സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ 10 ഡൗണിങ് സ്ട്രീറ്റിൽ വച്ച് നടന്ന ക്രിസ്മസ് വിരുന്നിൽ വെച്ച് യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമെറുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ക്രിസ്ത്യൻ സഭാ നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും അവർക്ക് നന്ദി അറിയിക്കുന്നതിനുമായി പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ചടങ്ങിലാണ് മാർ ജോസഫ് സ്രാമ്പിക്കൽ അതിഥിയായി പങ്കെടുത്തത്. ക്രിസ്മസ് വിരുന്നിൽ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെറുമായി സംസാരിക്കുന്നത് ആഷ്‌ഫോർഡിലെ മലയാളി പാർലമെന്റ് അംഗം സോജൻ ജോസഫ് സമീപത്ത് ഉണ്ടായിരുന്നു. ആഘോഷപരിപാടിയിൽ മലയാളി പാർലമെന്റ് അംഗമായ സോജൻ ജോസഫും അദ്ദേഹത്തിൻ്റെ ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.

Previous articleഎച്-1 ബി വിസയ്ക്ക് $100,000 ഫീ ചുമത്തിയതിനെതിരെ 20 സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു
Next article‘ഡോ. എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്‍’ പ്രകാശനം ജനുവരി 3 -ന്

Leave a Reply