Home ഗൾഫ് എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്കിന് നിരോധനം

എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്കിന് നിരോധനം

156
0

ദുബായ് : എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്ക് കൊണ്ടുപോകുന്നതിന് ഇന്ന് മുതല്‍ നിയന്ത്രണം നിലവില്‍ വരും. ചെക്ക് ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് കൊണ്ടുപോകാന്‍ യാത്രക്കാരെ ഒരു കാരണവശാലും അനുവദിക്കില്ല. എന്നാല്‍ യാത്രക്കാരന് ഹാന്‍ബാഗേജില്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരു പവര്‍ ബാങ്ക് സൂക്ഷിക്കാം. 100 വാട്ട് അവര്‍ ശേഷിയുള്ള പവര്‍ ബാങ്കുകള്‍ മാത്രമേ അനുവദിക്കൂ. ഇക്കാര്യം പവര്‍ ബാങ്കില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. യാത്ര ചെയ്യുമ്പോള്‍ പവര്‍ ബാങ്ക് ഒരിക്കലും തലക്ക് മുകളിലുള്ള ലഗേജ് കംപാര്‍ട്ട്മെന്‍റില്‍ സൂക്ഷിക്കരുത്. പകരം സീറ്റിനടിയിലോ സീറ്റ് പോക്കറ്റുകളിലോ ഭദ്രമായി സൂക്ഷിക്കണം. വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിച്ച് ഏതെങ്കിലും ഉപകരണം ചാര്‍ജ് ചെയ്യാനോ വിമാനത്തിലെ ചാര്‍ജിങ് പോയന്‍റ് ഉപയോഗിച്ച് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനോ അനുവദിക്കില്ല.

Previous articleമലയാളി ഡോ. രാജേന്ദ്ര കുറുപ്പിന് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിൽ എൻജിനീയറിങ് ബഹുമതി
Next article‘നൈന’ കോണ്‍ഫറന്‍സ് ; വിജയത്തിനു പിന്നിലെ സംഘാടനമികവുമായി ‘പിയാനോ’

Leave a Reply