Home അമേരിക്ക ‘നൊബേല്‍ സമ്മാനം എനിക്ക് തരണം ; അല്ലെങ്കില്‍ യു എസിന് നാണക്കേട് ; ട്രംപ്

‘നൊബേല്‍ സമ്മാനം എനിക്ക് തരണം ; അല്ലെങ്കില്‍ യു എസിന് നാണക്കേട് ; ട്രംപ്

117
0

വാഷിങ്‌ടണ്‍ : ഏഴ് ആഗോള സംഘർഷങ്ങൾ അവസാനിപ്പിച്ചതിന് തനിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകിയില്ലെങ്കിൽ അത് അമേരിക്കയ്ക്ക് വലിയ അപമാനമാകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗാസ സംഘർഷം അവസാനിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ അവകാശവാദവുമായി ട്രംപ് രംഗത്ത് എത്തിയത്. യുഎസിലെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ഹമാസ് സമ്മതിച്ചാൽ സംഘർഷം അവസാനിപ്പിക്കാൻ കഴിയും. വിജയിച്ചാൽ യുഎസ് പ്രസിഡൻ്റിൻ്റെ മധ്യസ്ഥത കൊണ്ട് പരിഹാരം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന എട്ടാമത്തെ യുദ്ധമായിരിക്കും ഇതെന്ന് ട്രംപ് പറഞ്ഞു. തനിക്ക് ഒരിക്കലും നൊബേൽ സമ്മാനം ലഭിക്കില്ല. അത് യാതൊന്നും ചെയ്യാത്ത ഒരാള്‍ക്ക് നല്‍കും. രാജ്യത്തിന് അത് അപമാനം ഉണ്ടാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. എനിക്ക് അത് വേണ്ട. രാജ്യത്തിന് അത് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും ഗാസ സമാധാന പദ്ധതിയും മറ്റ് മധ്യസ്ഥത ചര്‍ച്ചകളെയും പരാമർശിച്ച് ട്രംപ് പറഞ്ഞു. അത്തരം എട്ട് കരാറുകളിൽ മധ്യസ്ഥത വഹിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എൻ്റെ മുഴുവൻ ജീവിതവും ഇതിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

പിന്തുണയുമായി കരോലിൻ ലിവീറ്റ്: കഴിഞ്ഞ ദിവസം യുഎസ് പ്രസിഡൻ്റ്‌ ഡൊണാൾഡ് ട്രംപ് സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവീറ്റ് പറഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇക്കാര്യം അവർ ഉന്നയിച്ചത്. ട്രംപ് തൻ്റെ ആറ് മാസത്തെ ഭരണത്തിനിടെ പ്രതിമാസം ഒരു സമാധാന കരാറിലോ, വെടിനിർത്തലിലോ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും ലിവീറ്റ് കൂട്ടിച്ചേർത്തു. നിങ്ങൾ എനിക്ക് തരണം, ഞാൻ അങ്ങ് എടുക്കുവാ: ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കാൻ ആഴ്‌ചകൾ മാത്രം ബാക്കി നിലക്കവേയാണ് പുതിയ അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തുന്നത്. ഒക്‌ടോബർ പത്തിനാണ് ഫല പ്രഖ്യാപനം. ട്രംപ് നൊബേൽ സമ്മാനം ചോദിച്ച് വാങ്ങുകയാണെന്നും മറ്റും ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. എന്നാൽ ട്രംപിന് നല്‍കണമെന്ന് അവാകശപ്പെടുന്നവരുമുണ്ട്. താൻ യോഗ്യനല്ലേ, ഞാൻ യുദ്ധം അവസാനിപ്പിക്കാൻ കാരണക്കാരൻ അല്ലെ തുടങ്ങിയ അവകാശവാദങ്ങള്‍ ട്രംപ് ആഴ്‌ചതോറും നടത്തുന്നുമുണ്ട്. അതുകൊണ്ട് എന്താ, നൊബേൽ ആർക്ക് ലഭിക്കും എന്നറിയാൻ ഇത്തിരി ആകാംഷ കൂടും ഇത്തവണ. ഉത്തരകൊറിയയിലെ ആണവ പ്രശ്‌നം പരിഹരിച്ചത് മുതൽ ഇറാൻ ഇസ്രയേൽ മധ്യസ്ഥത വരെ നീണ്ടുകിടക്കുകയാണ് ട്രംപിൻ്റെ കഥകൾ.

Previous articleഅമേരിക്ക അടച്ചുപൂട്ടലിലേക്കെന്ന് ട്രംപ് ; മറ്റു രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും
Next articleഫാ. പീറ്റർ പോൾ ഓറോസ് വാഴ്ത്തപ്പെട്ടവരുടെ ​ഗണത്തിൽ

Leave a Reply