Home അമേരിക്ക സൗത്ത് ഫ്‌ലോറിഡ കേരള സമാജം ഓണാഘോഷം

സൗത്ത് ഫ്‌ലോറിഡ കേരള സമാജം ഓണാഘോഷം

166
0

സൗത്ത് ഫ്‌ലോറിഡ : കേരള സമാജം സൗത്ത് ഫ്‌ലോറിഡയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ ഓണമഹോത്സവം 2025′ ആഘോഷങ്ങള്‍ക്ക് അഭൂത പൂര്‍വ്വമായ തിളക്കത്തോടെ പര്യവസാനം. ആഗസ്റ്റ് മാസം 23 ശനിയാഴ്ച നടത്തപ്പെട്ട പ്രസ്തുത ആഘോഷങ്ങള്‍ക്ക് 1500-ല്‍ അധികം ആളുകളാണ് പങ്കെടുത്തത്. ഈ സംഘടനയുടെ ചരിത്രത്തിലാദ്യമായി ഉച്ച സമയത്തുള്ള ഓണ സദ്യയും അതെ തുടര്‍ന്നുള്ള കല പരിപാടികളും ഇവിടുത്തെ മലയാളി സമൂഹത്തിന്റെ മുക്ത കണ്ഠമായ പ്രശംസയ്ക്ക് പാത്രീഭൂതമായി. പരമ്പരാഗത ഓണപ്പൂക്കളം, തിരുവോണ സദ്യ, ചെണ്ട മേളം, കലാപരിപാടികള്‍, എന്നിവയായിരുന്നു ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. സംഘടനയുടെ 41 വര്‍ഷത്തെ ചരിത്രം പേറുന്ന `ശംഖൊലി’ എന്ന സുവനീറിന്റെ പ്രകാശനവും ഈ ഒത്തുചേരലില്‍ നിര്‍വഹിക്കപ്പെട്ടു. ടീം മയാമി ഒരുക്കിയ സംഗീത നൃത്ത നാടകം ( വൈശാലി ) ഇത്തവണത്തെ കലാപരിപാടികളിലെ പ്രമുഖ ആകര്‍ഷണമായിരുന്നു. വളരെ കൃത്യതയോടും , വ്യക്തമായ സംഘടനാ മികവോടും കൂടെ നടത്തപ്പെട്ട സദ്യ വിളമ്പല്‍ മലയാളി മനസ്സുകള്‍ക്ക് ഓണം പോലെ തന്നെ ഹൃദ്യമായ അനുഭവമായി.

സമാജം പ്രെസിഡന്റ് , ബിജു ജോണ്‍ നിലവിളക്കു തെളിയിച്ച് ഔപചാരികമായി ഉത്ഘാടനം നിര്‍വ്വഹിച്ച പ്രസ്തുത ആഘോഷ പരിപാടിയില്‍, ടൗണ്‍ ഓഫ് ഡേവി മേയറായ ബഹു: ജൂഡി പോളിനെ സൗത്ത് ഫ്‌ലോറിഡയിലെ മലയാളി സമൂഹത്തിനു നല്‍കുന്ന പിന്തുണകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ പ്രത്യേക ഫലകം നല്‍കി ആദരിച്ചു. ഏറ്റവും നല്ല സിപിഎ ക്കുള്ള ഫോബ്സ് മാഗസിന്റെ പുരസ്‌കാരം ലഭിച്ച ജോസ് തോമസ്സിനെയും ചടങ്ങില്‍ പ്രത്യേകമായി ആദരിക്കുകയുണ്ടായി. അവര്‍ ലേഡി ഓഫ് ഹെല്‍ത്ത് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ വികാരിയായ ഫാ: ജോര്‍ജ് ഇളമ്പാശ്ശേരില്‍ ഓണ സന്ദേശം നിര്‍വഹിച്ചു. സമാജത്തിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളായി താഴെപ്പറയുന്ന വ്യക്തികള്‍ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നു.

ബിജു ജോണ്‍ (പ്രസിഡന്റ്)
ഷാജന്‍ കുറുപ്പുമഠം (വൈസ് പ്രസിഡന്റ്)
മാത്യു ജോണ്‍ (സെക്രട്ടറി)
നിധീഷ് ജോസഫ് (ട്രെഷറര്‍)
സഞ്ജയ് നടുപറമ്പില്‍ (ജോയിന്റ് സെക്രട്ടറി)
രതീഷ് ചിത്രാലയ (ജോയിന്റ് ട്രെഷറര്‍)
ജെയിംസ് മുളവന (പബ്ലിക് റിലേഷന്‍സ് ഓഫീസര്‍)
സുനീഷ് പൗലോസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍)
ജോബി കൊറ്റം (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍)
ജിന്‍സ് ഫിലിപ്പ് മാത്യു (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ & സീനിയര്‍ യൂത്ത്
കോര്‍ഡിനേറ്റര്‍)
ഡോ. ജോജി ഗീവര്‍ഗീസ് (മീഡിയ)
വിവേക് തോമസ് പണിക്കര്‍, ജെയ്‌സണ്‍ ജെയിംസ്, ജിജോ സാമുവേല്‍ (IT)
ഡോ : ദിവ്യ വര്‍ഗീസ്, ജിനി ഷൈജു (കിഡ്‌സ് ആന്‍ഡ് യൂത്ത് കമ്മിറ്റി
കോര്‍ഡിനേറ്റര്‍സ്)
നോയല്‍ മാത്യു (പ്രസിഡണ്ട് എലെക്ട്)
ഷിബു ജോസഫ് (എക്‌സ് ഓഫീഷിയോ)

ജെയിംസ് മുളവന

Previous articleലണ്ടൻ സോഷ്യൽ ക്ലബ് ഓണാഘോഷം കാനഡയിൽ
Next articleമെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയിലെ ഓണാഘോഷം ഹൃദ്യമായി

Leave a Reply