Home അമേരിക്ക ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) വിജയകരമയ സമാപനം ; കൊപ്പേല്‍, മക്കാലന്‍ ഇടവകകള്‍...

ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) വിജയകരമയ സമാപനം ; കൊപ്പേല്‍, മക്കാലന്‍ ഇടവകകള്‍ വീണ്ടും ചാമ്പ്യരായി ; റീജണിലെ വലിയ സീറോ മലബാര്‍ കൂട്ടായ്മ.

137
0

ടെക്സാസ് (പേര്‍ലാന്‍ഡ്) : ടെക്സാസ് – ഒക്കലഹോമ റീജണിലെ എട്ടാമത് സീറോ മലബാര്‍ ഇന്റര്‍ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) ഹൂസ്റ്റണിലെ പേര്‍ലാന്റില്‍ തിരശീല വീണു. പേര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 1 മുതല്‍ 3 വരെ തീയതികളില്‍ ആയിരുന്നു ടാലന്റ് ഫെസ്റ്റ്. ഡിവിഷന്‍ ‘എ’ വിഭാഗത്തില്‍ 146 പോയിന്റുകള്‍ നേടി കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ പാരീഷ് ഓവറോള്‍ ചാമ്പ്യരായി. ഗാര്‍ലാന്‍ഡ് സെന്റ് തോമസ് ഫൊറോനാ, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ എന്നീ പാരീഷുകള്‍ 84, 79 പോയിന്റുകള്‍ നേടി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡിവിഷന്‍ ‘ബി’ യില്‍ ഡിവൈന്‍ മേഴ്സി മക്കാലന്‍, സെന്റ് മറിയം ത്രേസ്യാ മിഷന്‍ നോര്‍ത്ത് ഡാളസ് എന്നീ പാരീഷുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കായികമേളയുടെ ആദ്യദിനമായ വെള്ളിയാഴ്ച വൈകുന്നേരം നടന്ന പൊതു സമ്മേളനത്തില്‍, ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍. ജോയി ആലപ്പാട്ട് തിരി തെളിച്ചു ഫെസ്റ്റിന്റെ ഒദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, പേര്‍ലാന്റ് സെന്റ് മേരീസ് ഇടവക വികാരിയും, ഇവന്റ് ഡയറക്ടറുമായ ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരായ ഫാ. മാത്യുസ് മുഞ്ഞനാട്ട്, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, ഫാ. ജോര്‍ജ് പാറയില്‍, ഫാ. സിബി സെബാസ്റ്റ്യന്‍, ഫാ. റോയ് മൂലേച്ചാലില്‍, ഫാ. ജിമ്മി എടക്കളത്തൂര്‍, ഫാ. ആന്റോ. ജി ആലപ്പാട്ട്, ഫാ. സുനോജ് തോമസ്, ഫാ. ബിനീഷ് മാത്യു എന്നിവരും, സിസ്റ്റര്‍ ആഗ്‌നസ് മരിയ, സിസ്റ്റര്‍ ബെന്‍സി റപ്പായി, മുഖ്യ സ്‌പോണ്‍സറായ സിജോ വടക്കന്‍ (സിഇഒ ട്രിനിറ്റി ഗ്രൂപ്പ്), ജോസി ജോര്‍ജ് (ഗോള്‍ഡ് സ്‌പോണ്‍സര്‍, സിഇഒ ഡോള്‍ഫിന്‍ ഡിജിറ്റല്‍) തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഇതോടനുബന്ധിച്ചു വേദിയില്‍ നടന്ന ഇടവകകളുടെ മാര്‍ച്ച് പാസ്റ്റും, ഓപ്പണിങ് സെറിമണിയും വര്‍ണ്ണാഭമായി. ടെക്സാസ് – ഒക്ലഹോമ റീജണിലെ പത്തു ഇടവകകളില്‍ നിന്നായി അറുനൂറോളം മത്സരാര്‍ത്ഥികളാണ് മൂന്നു ദിവസം നീണ്ട കലാമേളയില്‍ പങ്കെടുത്തത്. കുട്ടികളും, യുവജനങ്ങളും, അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത കലാമേള റീജണിലെ സീറോ മലബാര്‍ വിശ്വാസികള്‍ പങ്കെടുത്ത വലിയ കൂട്ടായ്മ കൂടിയായി. മേളയോടനുബന്ധിച്ചു നടന്ന റാഫിള്‍ നറുക്കെടുപ്പും, ഭഷ്യമേളയും വന്‍വിജയമായിരുന്നു. സമാപന ദിവസം നടന്ന പുരസ്‌കാരദാന ചടങ്ങില്‍, ചിക്കാഗോ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഇവന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത്, മറ്റു ഇടവക വികാരിമാരും സ്‌പോണ്‍സേഴ്സും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. ഫാ. വര്‍ഗീസ് ജോര്‍ജ് കുന്നത്ത് (ഇവന്റ് ഡയറക്ടര്‍), ഫ്‌ലെമിംങ് ജോര്‍ജ് (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍), അഭിലാഷ് ഫ്രാന്‍സിസ് (ഫിനാന്‍സ്), ജോഷി വര്‍ഗീസ് (ഐ.ടി / രജിസ്‌ട്രേഷന്‍), എക്‌സിക്യൂട്ടീവ് ടീം അംഗങ്ങളായ ആനി എബ്രഹാം, ജെയ്സി സൈമണ്‍, അലീന ജോജോ, ട്രസ്റ്റിമാരായ സിബി ചാക്കോ, ഷാജു ഷാജു നേരെപറമ്പില്‍, ബെന്നിച്ചന്‍ ജോസഫ്, റജി സെബാസ്റ്റ്യന്‍ തുടങ്ങിയവരും വിവിധ സബ് കമ്മറ്റികളും കലാമേളയുടെ വിജയത്തിനു നേതൃത്വം നല്‍കി.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Previous articleജൂബി വള്ളിക്കളം ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
Next articleഅയർലണ്ടിൽ ഇന്ത്യക്കാർക്ക് എതിരെ ആക്രമണങ്ങൾ വർധിക്കുന്നു ; നിരവധി പേർ രാജ്യം വിടാൻ തയ്യാറെടുക്കുന്നു

Leave a Reply