Home ഗൾഫ് കൊല്ലം പ്രവാസി അസോസിയേഷന്‍ കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി.

കൊല്ലം പ്രവാസി അസോസിയേഷന്‍ കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി.

196
0

കൊല്ലം പ്രവാസി അസോസിയേഷന്‍ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മല്‍ഹസം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ വെച്ച് പ്രവാസികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. 160-ല്‍ പരം പ്രവാസികള്‍ ഉപയോഗപ്രദമാക്കിയ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് ബഹ്റൈന്‍ കേരള സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ ഉത്ഘാടനം ചെയ്തു. കെ. പി . എ ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷനായ ചടങ്ങിനു ഏരിയ ട്രഷറര്‍ അജേഷ് വി പി സ്വാഗതവും, ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് നന്ദിയും പറഞ്ഞു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ ആക്ടിങ് ഓപ്പറേഷന്‍ മാനേജര്‍ സംഗീതയ്ക്ക് കെ.പി.എ യുടെ മൊമെന്റോ കൈമാറുകയും ഗുദൈബിയ ഏരിയ കോര്‍ഡിനേറ്റര്‍ വിനീത് അലക്‌സാണ്ടര്‍ ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങില്‍ കിംസ് ഹോസ്പിറ്റല്‍ സ്‌പെഷലിസ്റ്റ് ഫാമിലി മെഡിസിന്‍ ഡോക്ടര്‍ ഡോ. നമിത ഉണ്ണികൃഷ്ണന്‍ കാര്‍ഡിയാക് രോഗസംബന്ധമായി ക്ലാസ് എടുക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ഉണ്ടായി. കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ ട്രഷറര്‍ മനോജ് ജമാല്‍ കെ പി എ സെക്രട്ടറി റെജീഷ് പട്ടാഴി, കിംസ് ഹെല്‍ത്ത് സെയില്‍സ് മാനേജര്‍ പ്യാരിലാല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ചടങ്ങില്‍ കെ.പി.എ ഡിസ്ട്രിക് കമ്മിറ്റി, സെന്‍ട്രല്‍ കമ്മിറ്റി, ഏരിയ മെംബേര്‍സ്, പ്രവാസി ശ്രീ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous articleഇന്ത്യക്കാരനു നേരെ അയർലൻഡിലും വംശീയ വിദ്വേഷ ആക്രമണം
Next articleഐ.പി.സി ഫാമിലി കോൺഫ്രൻസ് സുവനീർ പ്രകാശനം ചെയ്തു

Leave a Reply