Home അമേരിക്ക ഡബ്ല്യു.എം.സി ‘റിഥം’ നൃത്തോത്സവം വിര്‍ജീനിയയില്‍ അരങ്ങേറി

ഡബ്ല്യു.എം.സി ‘റിഥം’ നൃത്തോത്സവം വിര്‍ജീനിയയില്‍ അരങ്ങേറി

92
0

വിർജീനിയ : വേൾഡ് മലയാളി കൗൺസിൽ (വാഷിംഗ്ടൺ ഡിസി പ്രൊവിൻസ്) റിഥം-2 എന്ന രണ്ടാം വാർഷിക നൃത്തോത്സവം ആഘോഷിച്ചു.കേരളത്തിന്റെ സമ്പന്നവും ഊർജ്ജസ്വലവുമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഉത്സവമാണ് 2025 ജൂലൈ 13-ന് വൈകുന്നേരം,റിഥം എന്ന പേരിൽ വിർജീനിയയിലെ ഫെയർഫാക്സിലുള്ള എസ്വി ലോട്ടസ് ടെമ്പിൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്, വാഷിംഗ്ടൺ ഡിസി, മേരിലാൻഡ്, വിർജീനിയ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന ഗ്രേറ്റർ വാഷിംഗ്ടൺ ഡിസി ഏരിയയിൽ നിന്നുള്ള പ്രേക്ഷകരെ ഈ പരിപാടി ആകർഷിച്ചു. നൃത്തോത്സവത്തിൽ കേരളത്തിന്റെ അതുല്യവും മനോഹരവുമായ നൃത്തരൂപമായ മോഹിനിയാട്ടം ശ്രദ്ധേയമായി. എംസിമാരായ ശ്രേയ, രേഷ്മ എന്നിവരുടെ ഊഷ്മളമായ അവതരണത്തോടെ ആണ് പ്രോഗ്രാം ആരംഭിച്ചത്. സത്യ മേനോൻ ആലപിച്ച പ്രാർത്ഥനയ്ക്ക് ശേഷം ഡബ്ലിയുഎംസി ചെയർമാൻ, മോഹൻ കുമാർ,പ്രസിഡന് ജയകുമാർ വൈസ് പ്രസിഡന്റ്, ഡോ. നാരായണൻ വളപ്പിൽ, ഡോ. രജിത രവി, എന്റർടൈൻമെന്റ് ചെയർ സരൂപ അനിൽ എന്നിവർ വിളക്ക് കൊളുത്തി. പ്രസിഡന്റ് ശ്രീ ജയകുമാർ നായർ സ്വാഗത പ്രസംഗത്തോടെ സദസ്സിനെ അഭിസംബോധന ചെയ്തു.തുടർന്ന് ചെയർമാൻ മോഹൻകുമാർ അറുമുഖം പ്രസംഗിച്ചു.പ്രശസ്ത മോഹിനിയാട്ടം നർത്തകിയും പണ്ഡിതയും കേരള കലാമണ്ഡലത്തിലെ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റും ആയ കലാമണ്ഡലം ഡോ. രജിത രവിയുടെ സാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടി.

മോഹിനിയാട്ട മേഖലയിൽ നൽകിയ സംഭാവനകളുടെ പേരിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള രജിത രവിയെ ചെയർമാൻ മോഹൻകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. കുണ്ഡലിനിയെക്കുറിച്ച് ഡോ. രവി സംക്ഷിപ്തമായി സംസാരിക്കുകയും പ്രേക്ഷകരെ ആകർഷിച്ച മനോഹരമായ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രമുഖ പിന്നണി ഗായകരും ചലച്ചിത്ര കലാകാരുമായ ശ്രീ മൈക്കിൾ, ശ്രീമതി കാർത്തിക ഷാജി എന്നിവർ വേദിയിലെത്തി ഗാനം ആലപിച്ചു. തുടർന്ന് കാലിഫോർണിയയിൽ നിന്ന് എത്തിയ കലാമണ്ഡലം സുപ്രിയയും പാർവതിയും ചേർന്ന് മനോഹരമായ ക്ലാസിക്കൽ നൃത്ത പ്രകടനം കാഴ്ചവച്ചു.ശേഷം രാജേശ്വരിയുടെയും സംഘത്തിന്റെയും അതിമനോഹരമായ നൃത്തം അരങ്ങേറി. ഗുരു സുധ രഘുനാഥന്റെയും,ഗുരു അനു ഗോപാലിന്റെയും ശിഷ്യർ മനോഹരമായ നൃത്തം അവതരിപ്പിച്ചു. യുവ മോഹിനിയാട്ട നർത്തകി അശ്വതിയുടെ പ്രകടനവും ശ്രദ്ധേയമായി. ഷാഹി പ്രഭാകരൻ ശബ്ദവും വിഡിയോയും നിയന്ത്രിച്ചു. “മോക്ഷ” എന്ന മോഹിനിയാട്ടം പ്രൊഡക്ഷൻ ആയിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. 40 മിനിറ്റ് ദൈർഘ്യമുള്ള മോക്ഷയിൽ പുരാതന ഇതിഹാസമായ മഹാഭാരതത്തിൽ നിന്നുള്ള കഥയാണ് നൃത്തരൂപത്തിൽ അവതരിപ്പിച്ചതു. ഡോക്ടർ രചിതയുടെ ശിഷ്യരായ ശ്രീമതി സരൂപാ അനില്‍, കലാമണ്ഡലം സുപ്രിയ,പാർവ്വതി,അശ്വതി എന്നിവർ ആയിരുന്നു രചിത്തയോടൊപ്പം അരങ്ങിലെത്തിയത്. എന്റർടൈൻമെന്റ് ചെയർ സരൂപയുടെ നന്ദിപ്രകടനത്തോടെയാണ് പരിപാടി അവസാനിച്ചത്, തുടർന്ന് ഏവരും അത്താഴസൽക്കാരത്തിൽ പങ്കെടുത്തു.

Previous articleഗാസയിൽ ഭക്ഷണം വാങ്ങാൻ എത്തിയ 36 പേരെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു ; ബെയ്റ്റ് ഹനൂനും തകര്‍ത്തു
Next articleഎൻ. കെ. ലൂക്കോസ് മെമ്മോറിയൽ വോളീബോൾ ആഗസ്റ്റ് 24-ന് ലോങ്ങ് ഐലൻഡിൽ ; ആതിഥേയർ ഫോമാ മെട്രോ റീജിയൺ

Leave a Reply