Home ഓഷിയാന ഓസ്ട്രേലിയയിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സിഡ്നി അതിരൂപത വളണ്ടിയർമാരെ ക്ഷണിക്കുന്നു

ഓസ്ട്രേലിയയിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സിഡ്നി അതിരൂപത വളണ്ടിയർമാരെ ക്ഷണിക്കുന്നു

147
0

സിഡ്‌നി : 2028 ൽ സിഡ്‌നിയിൽ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനായി വളണ്ടിയർമാരെ ക്ഷണിക്കുന്നു. 2028-ലെ ഇന്റർനാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസ് വലിയ ലോജിസ്റ്റിക് വെല്ലുവിളികൾ ഉയർത്തുന്നതും പ്രതിസന്ധികൾ സൃഷ്ടിക്കുന്നതുമാണ്. പ്രതിസന്ധികളെ നേരിടാൻ ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന് സിഡ്നി അതിരൂപതാം​ഗമായ ഫാ. സെബാസ്റ്റ്യൻ കോണ്ടൻ പറഞ്ഞു. സന്നദ്ധ സേവനത്തിൽ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ പറയുമ്പോൾ തങ്ങൾക്ക് ഒരു കഴിവുമില്ല എന്ന് പറഞ്ഞ് പലരും മടികാണിക്കുകയാണ് ചെയ്യാറ്. എന്നാൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺ​ഗ്രസിൽ സന്നദ്ധ സേവനം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ കഴിവുകൾ ഒരു പ്രശ്നവുമല്ലെന്നും ഫാദർ പറഞ്ഞു.

2000-ലെ സിഡ്‌നി ഒളിമ്പിക്‌സിലെയും 2008 ലെ ലോക യുവജന ദിനത്തിലെയും പോലെ 2028-ലെ അന്താരാഷ്ട്ര ദിവ്യ കാരുണ്യ കോൺ​ഗ്രസിൽ പങ്കെടുക്കുന്നവരെ നയിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നതിന് വിദഗ്ധരും ഉത്സാഹഭരിതരുമായ വളണ്ടിയർമാരുടെ ഗണ്യമായ എണ്ണം ആവശ്യമായി വരും. നന്നായി പരിശീലനം ലഭിച്ച വളണ്ടിയർമാർ മുൻനിരയിലെത്തുന്നതോടെ കോൺഗ്രസ് അനുഭവത്തിൽ കാര്യമായ മാറ്റം വരുത്താൻ കഴിയുമെന്ന് ഇന്ത്യാനാപൊളിസിൽ നടന്ന യുഎസ് നാഷണൽ യൂക്കറിസ്റ്റിക് കോൺഗ്രസ് തനിക്ക് മനസിലാക്കി തന്നെന്നും ഫാ. പറഞ്ഞു. 1928 ൽ സിഡ്‌നിയിലാണ് കോൺഗ്രസ് അവസാനമായി നടന്നത്. 2028ലെ ചരിത്ര സംരംഭത്തിന്റെ ഭാഗമാകുക എന്നത് ഒരു മഹത്തായ പദവിയാണ്. അത് നിങ്ങൾക്ക് ഓരോരുത്തർക്കും സൗജന്യമായി വാഗ്ദാനം ചെയ്യുന്ന ഒരു പദവിയാണെന്നും ഫാദർ കൂട്ടിച്ചേർത്തു.

Previous articleസംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത.
Next articleഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ഇന്റർനാഷണൽ യുവജന സമ്മേളനം ; “ലഹരിയും അക്രമവും – കുടുംബത്തിന്റെ പങ്ക്”

Leave a Reply