സമാധാനം കൊണ്ടുവരണമെന്ന അപേക്ഷയുമായി ഇറാനും ഇസ്രയേലും തന്നെ സമീപിച്ചെന്നും അങ്ങിനെയാണ് വെടിനിർത്തലിനു താൻ മുൻകൈയെടുത്തതെന്നും പ്രസിഡന്റ് ട്രംപ്. രണ്ടു പേരും ഏറെക്കുറെ ഒരേ സമയത്താണ് തന്നെ സമീപിച്ചതെന്ന് ട്രംപ് തന്റെ ‘ട്രൂത് സോഷ്യൽ’ മാധ്യമത്തിൽ കുറിച്ചു. “അവർ പറഞ്ഞു: സമാധാനം!” “ഇതാണ് അവസരമെന്നു എനിക്കു മനസിലായി. ലോകവും മിഡിൽ ഈസ്റ്റുമാണ് യഥാർഥ വിജയികൾ. ഈ രണ്ടു രാജ്യങ്ങളും അവരുടെ ഭാവിയിൽ അസാമാന്യ സ്നേഹവും സമാധാനവും പുരോഗതിയും കാണും. അവർക്കു ഒട്ടേറെ നേട്ടങ്ങൾ സാധ്യമാണ്. എന്നാൽ സത്യവും നീതിയും വിട്ടു സഞ്ചരിച്ചാൽ ഒട്ടേറെ നഷ്ടവും വരും. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ!” യുദ്ധവിരാമം നിലവിൽ വന്നുവെന്നും ഇരു കൂട്ടരും ദയവായി അത് ലംഘിക്കരുതെന്നും ട്രംപ് പിന്നീട് പറഞ്ഞു.











