Home ഗൾഫ് ഇറാൻ – ഇസ്രായേൽ യുദ്ധത്തെ തുടർന്ന് വ്യോമപാത അടച്ചു

ഇറാൻ – ഇസ്രായേൽ യുദ്ധത്തെ തുടർന്ന് വ്യോമപാത അടച്ചു

271
0

ഇറാൻ – ഇസ്രായേൽ യുദ്ധത്തെ തുടർന്ന് വ്യോമപാത താത്കാലികമായി അടച്ചതായി ഖത്തർ. രാജ്യത്തെ പൗരന്മാരുടെയും, താമസക്കാരുടെയും, സഞ്ചരികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം സുരക്ഷ ഉദ്ദേശിച്ചുള്ള മുൻകരുതലാണ് ഇതെന്നും, രാജ്യത്ത് പ്രത്യേക ഭീഷണി ഒന്നും ഇല്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി ഡോ. മജീദ് ബിൻ മുഹമ്മദ്‌ അൽ അൻസാരി അറിയിച്ചു. രാജ്യത്തെ സുരക്ഷ സുസ്ഥിരമാണെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും, രാജ്യത്തുള്ളവരുടെ സുരക്ഷ ഉറപ്പിക്കാൻ എല്ലാ നടപടികളും എടുക്കാൻ തങ്ങൾ സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളുകൾ ഔദ്യോഗിക വിഭാഗത്തിൽ നിന്നുള്ള വാർത്തകൾ മാത്രമേ വിശ്വസിക്കാവൂ എന്നും, വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്നതാണെന്നും വാർത്താ കുറിപ്പ് വിശദീകരിക്കുന്നു. മേഖലയിലെ യുദ്ധത്തിന് പരിഹാരം കാണാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ശ്രമങ്ങൾ നടത്തിവരികയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഖത്തറിലെ യുഎസ് വ്യോമതാവളം ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌ ഉണ്ട്.

Previous articleഡബ്ലിൻ നഗരത്തിൽ ഞായറാഴ്ച വംശീയ വിരുദ്ധ റാലിയും, കുടിയേറ്റ വിരുദ്ധ പ്രകടനവും ; നിരവധി പേർ പങ്കെടുത്തു
Next articleഇറാനും ഇസ്രയേലും എന്റെ സഹായം അപേക്ഷിച്ചു ; ട്രംപ്

Leave a Reply