Home അമേരിക്ക കലയോടൊപ്പം പൊന്നോണം ഓഗസ്റ്റ് 16-ന്

കലയോടൊപ്പം പൊന്നോണം ഓഗസ്റ്റ് 16-ന്

168
0

ഫിലാഡല്‍ഫിയ : കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ‘കലയോടൊപ്പം പൊന്നോണം’ ഓഗസ്റ്റ് 16-ന് ഫിലാഡല്‍ഫിയയായിലെ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കൊണ്ടാടുന്നു. തുടര്‍ച്ചയായ 47-ാമത് വര്‍ഷമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ഓണവും കല സംയുക്തമായി ആഘോഷിക്കുന്നത്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ മാവേലി എഴുന്നള്ളത്ത്, മെഗാ തിരുവാതിര, വിവിധയിനം കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കലയുടെ പ്രസിഡന്റ് സുജിത് ശ്രീധര്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ്, ജനറല്‍ സെക്രട്ടറി സ്വപ്‌ന സജി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി ജയിംസ് ജോസഫ്, ട്രഷറര്‍ ഷാജി മിറ്റത്താനി, ജോയിന്റ് ട്രഷറര്‍ സിബിച്ചന്‍ മുക്കാടന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിബി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ സമഗ്ര വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

ജോജോ കോട്ടൂര്‍

Previous articleമിഷിഗണിൽ പള്ളിയിലെ ആരാധനയ്ക്കിടെ വെടിവെപ്പ് ; ഒരാൾക്ക് പരുക്ക്, ആയുധധാരി വെടിയേറ്റ് മരിച്ചു
Next articleശ്രീ ശ്രീ രവിശങ്കറിന് ജാക്സൺവില്ലിൽ ആദരം

Leave a Reply