Home ഇന്ത്യ വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നേഴ്‌സ് രഞ്ജിത ആര്‍ നായരും

വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നേഴ്‌സ് രഞ്ജിത ആര്‍ നായരും

199
0

അഹമ്മദാബാദ്: ഇന്ത്യയെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിനിയായ മലയാളി നേഴ്‌സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍ നായര്‍ (39) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒമാനില്‍ നേഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിതയ്ക്ക് അടുത്തിടെ യു.കെയില്‍ നേഴ്‌സായി ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്ക് പോകാനായാണ് രഞ്ജിത ഇന്നലെ കൊച്ചിയില്‍ നിന്ന് അഹമ്മദാബാദിലെത്തിയത്. അപകടത്തില്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മലയാളി നേഴ്‌സിന്റെ മരണവാര്‍ത്തയും സ്ഥിരീകരിക്കപ്പെട്ടത്.

Previous articleവിശുദ്ധ കാർലോ അക്യുട്ടിസിനെക്കുറിച്ചുള്ള നാലാമത്തെ പുസ്തകം പ്രകാശനം ചെയ്തു
Next articleആ​കാ​ശ ക​ണ്ണീ​ർ; വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 242 പേ​രും മ​രി​ച്ചു

Leave a Reply