Home ഗൾഫ് കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു

കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു

134
0

റിയാദ്- കൊടുംചൂട് കണക്കിലെടുത്ത് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ അധ്യയന സമയം പരിഷ്കരിച്ചു. ജൂൺ, ജൂലൈ മാസങ്ങളിലെ ഉയർന്ന താപനില കണക്കിലെടുത്താണ് പരിഷ്കരണമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. ഹജ് അവധി ദിവസങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്ന ജൂൺ 11 മുതൽ 2025 ജൂലൈ 3 വരെ, സ്കൂൾ രാവിലെ 6:45 മുതൽ 11:30 വരെ പ്രവർത്തിക്കും. സിലബസ് കവറേജ്, അധ്യാപന കാലയളവുകൾ, ഷെഡ്യൂൾ ചെയ്ത പ്രകാരം പീരിയോഡിക്, യൂണിറ്റ് പരീക്ഷകളുടെ നടത്തിപ്പ് എന്നിവ ഉൾപ്പെടെയുള്ള അക്കാദമിക് കലണ്ടറിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് പരിഷ്കരണമെന്ന് മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Previous articleഎവറസ്റ്റ് കീഴടക്കി ഷോര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍ ; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളി വനിത
Next articleകെനിയയിലെ വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു

Leave a Reply