ഗാസ സിറ്റി : ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഗാസയുടെ നിയന്ത്രണം സൈന്യം പൂർണമായി ഏറ്റെടുക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഭക്ഷണവും വെള്ളവും ലഭിക്കാതെ നമന്ത്രി ബെന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഭക്ഷണവും വെള്ളവും ലഭിക്കാതെ വലയുന്ന മനുഷ്യരെ കൊന്നൊടുക്കുന്നത് തുടരുകയാണ്. ഞായറാഴ്ച 135 പേരാണ് കൊല്ലപ്പെട്ടത്. എഴുപ തിലേറെപേർ തിങ്കളാഴ്ചയും കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടങ്ങി. മരുന്നും വെള്ളവും ഭക്ഷണവുമില്ലാതെ നരകിക്കുന്ന ജനങ്ങളുടെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാണ്ടി ലോകരാജ്യങ്ങൾ സമ്മർദം ശക്തമാക്കിയതോടെ പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് കടത്തിവിടാൻ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു രംഗത്തെത്തി. ഹമാസ് ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനാണ് തങ്ങളുടെ നീക്കമെന്നും ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചുമതലയിൽനിന്ന് ഹമാസിനെ അകറ്റിനിർത്തുമെന്നും നെതന്യാഹു പറഞ്ഞു. തങ്ങളുടെ ഉദ്യമം അന്ത്യഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഗാസയുടെ എല്ലാ മേഖലകളുടെയും നിയന്ത്രണം ഏറ്റെടുക്കുമെന്നും നെതന്യാഹു അറിയിച്ചു.
20 ലക്ഷത്തിലധികം പേർ പാർക്കുന്ന ഗാസയിലേക്ക് ഇസ്രയേൽ ഉപരോധംമൂലം മാർച്ച് രണ്ട് മുതൽ ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യസാധനങ്ങളോ എത്തുന്നില്ല. കരയാക്രമണം ശക്തമായതോടെ വടക്കൻ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായി നിലച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യ വിട്ടതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ പുതിയ സൈനിക നടപടി പ്രഖ്യാപിച്ചത്. ഖത്തറിന്റെ സാന്നിധ്യത്തിൽ ദോഹയിൽ സമാധാനചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്.
5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ഗാസയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ അഞ്ച് പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അബ്ദുൽ റഹ്മാൻ അൽ-അബാദേലെ, ഖാലിദ് അബു സെയ്ഫ്, അസീസ് അൽ-ഹജ്ജാർ, അഹ്മദ് അൽ-സിനാത്തി,നൂർ ഖാൻഡിൽ -എന്നിവരാണ് കൊല്ലപ്പെട്ടത്. 2023 ഒക്‌ടോബറിനുശേഷം ഗാസയിൽ ഇസ്രയേൽ കൊലപ്പെടുത്തിയത് 222 മാധ്യമപ്രവർത്തകരെ യാണ്.














